കണ്ണനല്ലൂർ: മധ്യസ്ഥ ചർച്ചക്കായി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിയ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സി.ഐ മർദിച്ചതായി ആരോപണം. നെടുമ്പന നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവാണ് കണ്ണനല്ലൂർ ഇൻസ്പെക്ടർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ആരോപണമുന്നയിച്ചത്. കഴിഞ്ഞ നാലാം തീയതിയാണ് സംഭവം.
തന്റെ പ്രദേശത്തുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യാനായാണ് സ്റ്റേഷനിൽ പോയതെന്നും സജീവ് ഫേസ്ബുക്കിൽ കുറിച്ചു. ഇതുസംബന്ധിച്ച് ചാത്തന്നൂർ എ.സി.പിക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തനിക്ക് ഫേസ്ബുക്കിൽ കുറിപ്പിട്ടശേഷം സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തേണ്ടി വന്നതെന്നാണ് സജീവ് പറയുന്നത്. പൊലീസിനെതിരെയുള്ള ലോക്കൽ സെക്രട്ടറിയുടെ കുറിപ്പ് സി.പി.എമ്മിനു തന്നെ തലവേദനയായി. ഫേസ്ബുക്കിൽ കുറിപ്പിട്ട് പാർട്ടി നേതൃത്വത്തിന് അത്ര രസിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല. പാർട്ടി ഏരിയ കമ്മിറ്റിയും അന്വേഷണം നടത്തുന്നുണ്ട്.
പ്രാദേശിക നേതൃത്വവുമായും ജില്ല കമ്മിറ്റിയുമായി ബന്ധപ്പെട്ട ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് ഏരിയ കമ്മിറ്റി തീരുമാനം. നെടുമ്പന വില്ലേജ് ഓഫിസറെ കൈയും കാലും വെട്ടി ആറ്റിൽ കെട്ടി താഴ്ത്തുമെന്ന് പറഞ്ഞത് ഇതേ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.