ഉമ തോമസ്, വി.കെ സനോജ്

ഉമാതോമസിന് ഡി.വൈ.എഫ്.ഐ സംരക്ഷണമൊരുക്കും; സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫിയുടെ സംഘം -വി.കെ സനോജ്

തിരുവനന്തപുരം: ഉമാതോമസിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിൽ എം.എൽ.എയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഷാഫിയുടെ വെട്ടുകിളിക്കൂട്ടം ഭീകരമായാണ് ഉമതോമസിനെ ആക്രമിച്ചത്. കെ.സി വേണുഗോപാലിന്റെ ഭാര്യക്കും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കേണ്ടിവന്നു. ഷാഫിയാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പണംകൊടുത്താണ് ഷാഫി സൈബർപോരാളികളെ നിയന്ത്രിക്കുന്നത്. ഇവർക്ക് എവിടെ നിന്നാണ് ഇത്രക്ക് പണം ലഭിക്കുന്നത്. വയനാടിന് വേണ്ടി പിരിച്ച പണം ഇതിന് ഉപയോഗിക്കുന്നുണ്ടെന്നും വി.കെ സനോജ് പറഞ്ഞു. രാജിവെച്ചാലും ഇല്ലെങ്കിലും രാഹുൽ ഒരു പരിപാടിയിലും പ​ങ്കെടുക്കില്ലെന്നും വി.കെ സനോജ് പറഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി​വെ​ച്ച് മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ ഉ​മ തോ​മ​സിനെതിരെ വലിയ സൈബർ ആക്രമണമാണ്. രാഹുൽ യൂനിറ്റ് തലം മുതൽ പ്രവർത്തിച്ചാണ് എം.എൽ.എ പദം വരെ എത്തിയതെന്നും അല്ലാതെ ഉമ തോമസിനെ പോലെ പി.ടി. തോമസ് എന്ന മഹാനായ നേതാവിന്‍റെ വിധവയായത് കൊണ്ട് ജനപ്രതിനിധിയായത് പോലയല്ലെന്നും കമന്‍റിൽ പറയുന്നു.

പാർട്ടി ഒരു സമയത്ത് വല്ലാത്ത അവസ്ഥയിൽ കടന്നു പോവുമ്പോൾ അതിനെ പ്രതിരോധിക്കാൻ പറ്റാതെ എല്ലാവരും നോക്കുക്കുത്തിയായി നിൽക്കുമ്പോൾ, സി.പി.എം വിലസുമ്പോൾ അതിനെ പ്രതിരോധിച്ച് പാർട്ടിയെ അടുത്ത തെരഞ്ഞെടുപ്പ് വന്നാൽ അധികാരത്തിൽ വരുമെന്ന് അവസ്ഥയിൽ എത്തിച്ച രാഹുലിനെ ഉമ പരസ്യമായി എതിർക്കുന്നതെന്ന് മറ്റൊരു കമന്‍റിൽ പറയുന്നു.

സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ ഉമ തോമസ് രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണത്തിൽ പ്രശ്നമില്ലെന്നും താൻ വിശ്വസിക്കുന്ന പ്രസ്ഥാനം കൂടെ നിൽക്കുമെന്നും ഉമ വ്യക്തമാക്കി.രാഹുലിന്‍റെ വിഷയത്തിൽ പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ആരുടെയും സ്വാതന്ത്ര്യത്തിലും കൈകടത്തുന്നില്ല. സൈബർ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കില്ലെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മൗ​നം ശ​രി​യ​ല്ലെ​ന്നും രാ​ജി​വെ​ച്ച് മാ​റി നി​ൽ​ക്ക​ണ​മെ​ന്നുമാണ് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എയായ ഉ​മ തോ​മ​സ് ഇന്നലെ ആവശ്യപ്പെട്ടത്. കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം സ്ത്രീ​ക​ളോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പി.​ടി. തോ​മ​സ് എ​ന്നും സ്ത്രീ​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും അ​വ​രു​ടെ പു​രോ​ഗ​തി​ക്ക് വേ​ണ്ടി ശ്ര​മി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ത്വ​മാ​ണെന്നും ഉമ പറഞ്ഞു

Tags:    
News Summary - DYFI will provide protection to Uma Thomas VK Sanoj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.