ഗുരുവായൂര്‍: വരിനില്‍ക്കാതെയുള്ള ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം ഏര്‍പ്പാടാക്കി ഭക്തരില്‍നിന്ന് പണംകൊയ്യുന്ന ദര്‍ശന മാഫിയക്കെതിരെ ദേവസ്വം ചെയര്‍മാന്‍. ഭക്തരില്‍നിന്ന് പണം തട്ടിയെടുക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അറിയിച്ചു.
‘ഗുരുപവനപുരി ഓണ്‍ലൈന്‍ കൂട്ടായ്മ’ക്കെതിരെ ലഭിച്ച പരാതിയില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദര്‍ശനം, വഴിപാട് എന്നിവ നിര്‍വഹിക്കാന്‍ ഏജന്‍സിയെയോ വാട്സ്ആപ് കൂട്ടായ്മയെയോ ദേവസ്വം ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ടോക്കണ്‍ നല്‍കിയുള്ള വി.ഐ.പി ദര്‍ശനത്തിലും ദേവസ്വം നിയന്ത്രണം കൊണ്ടുവന്നിരുന്നു. ടോക്കണ്‍ വഴി ദര്‍ശനത്തിനെത്തുന്നവര്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു.
1000 രൂപക്ക് നെയ് വിളക്ക് ശീട്ടാക്കിയാല്‍ ഒരാള്‍ക്കും 4500 രൂപക്ക് ശീട്ടാക്കിയാല്‍ അഞ്ചുപേര്‍ക്കും ദേവസ്വം പ്രത്യേക ദര്‍ശനസൗകര്യം നല്‍കുന്നുണ്ട്. എന്നാല്‍, ചിലര്‍ ഭക്തരില്‍നിന്ന് പണം ഈടാക്കി സ്വാധീനം വഴി പ്രത്യേക വരിയിലൂടെ ദര്‍ശനസൗകര്യം ഏര്‍പ്പെടുത്തിനല്‍കുന്നുണ്ട്. ‘പൊരുത്തുകാര്‍’ എന്നറിയപ്പെടുന്ന ഇത്തരം ലോബികളെ നിയന്ത്രിക്കാനാണ് ദേവസ്വം നീക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.