ജിസ്മോളുടെയും മക്കളുടെയും മരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ഹൈകോടതി

കൊച്ചി: ഹൈകോടതി അഭിഭാഷക മക്കൾക്കൊപ്പം ആറ്റിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ഹൈകോടതി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ജിസ്‌മോളിന്റെ പിതാവ് പി.കെ. തോമസ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ഒരാഴ്ചക്കുള്ളിൽ പൊലീസ് രേഖകൾ കൈമാറാനും നാല് മാസത്തിനകം ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ജിസ് മോൾ തോമസ് (ജെസി -34), മക്കളായ നേഹ ആൻ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവരെയാണ് ഏപ്രിൽ 15ന് മീനച്ചിലാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്‍റും ഹൈകോടതിയിലെ അഭിഭാഷകയുമായിരുന്നു ജിസ് മോൾ. സ്കൂട്ടറിൽ എത്തിയ ജിസ് മോൾ, ആറുമാനൂർ പള്ളിക്കുന്നുകടവിൽനിന്ന് മക്കളോടൊപ്പം ആറ്റിലേക്ക് ചാടുകയായിരുന്നു.

ജിസ്മോള്‍ ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് റിപ്പോർട്ട്. ജിസ്മോളുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവ്, മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. 

Tags:    
News Summary - HC orders crime branch probe into death of lawyer, minor daughters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.