പ്രതീകാത്മക ബീച്ച്

ചേറ്റുവയിൽ വള്ളം മറിഞ്ഞു; കടലിൽ വീണ മൂന്ന് തൊഴിലാളികൾ മറിഞ്ഞ വള്ളത്തിന് മുകളിൽ ഏറെ നേരം പിടിച്ചു നിന്നു; ഒരാളെ കാണാതായി

ചേറ്റുവ: ചേറ്റുവ അഴിമുഖത്ത് കരിയർ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. മൂന്ന് തൊഴിലാളികളുണ്ടായിരുന്ന വള്ളം ചേറ്റുവ അഞ്ചാംകല്ല് കടലിൽ തീരത്തോട് ചേർന്നാണ് മറിഞ്ഞത്. മൂവരും മറിഞ്ഞ വള്ളത്തിന് മുകളിൽ ഏറെ നേരം പിടിച്ചു കിടന്നിരുന്നു. പിിന്നീട് രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കൂരിക്കുഴി സ്വദേശിയായ ഒരാളെ ഇനിയും കണ്ടെത്താനായില്ല. രക്ഷപ്പെട്ടവരെ ചേറ്റുവ ടി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. ശക്തമായ തിരയിലാണ് വള്ളം മറിഞ്ഞത്. അഴീക്കോട്‌ കോസ്റ്റൽ പൊലീസിന്റെ പരിധിയിൽപെടുന്ന സ്ഥലത്താണ് അപകടം. വിവരമറിഞ്ഞ് മുനക്കകടവ് കോസ്റ്റൽ പൊലീസിന്റെ ബോട്ട് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടെങ്കിലും ശക്തമായി തിരമാല കാരണം അഴി മുറിച്ച് അപ്പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല.

Tags:    
News Summary - Boat capsizes in Chetuva; One missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.