മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) പ്രസിഡന്റായി കെ. ആലിക്കുട്ടി മുസ്ലിയാരെയും ജന. സെക്രട്ടറിയായി യു. ഷാഫി ഹാജി ചെമ്മാടിനെയും ട്രഷററായി പാണക്കാട് അബ്ബാസലി തങ്ങളെയും വീണ്ടും തെരഞ്ഞെടുത്തു. എസ്.എം.എഫ് സംസ്ഥാന കൗൺസിലിലായിരുന്നു തെരഞ്ഞെടുപ്പ്.
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയാണ് വർക്കിങ് പ്രസിഡന്റ്. വർക്കിങ് സെക്രട്ടറിയായി അബ്ദുസ്സമദ് പൂക്കോട്ടൂരും ഓർഗനൈസിങ് സെക്രട്ടറിയായി അബ്ദുന്നാസർ ഫൈസി കൂടത്തായിയും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ: നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, കെ.ടി. ഹംസ മുസ്ലിയാർ, സി.കെ. കുഞ്ഞി തങ്ങൾ, എം.സി. മായിൻ ഹാജി, അബ്ദുറഹ്മാൻ കല്ലായി (വൈസ് പ്രസിഡന്റുമാർ), പി.സി. ഇബ്രാഹിംഹാജി, സി.ടി. അബ്ദുൽ ഖാദർ ഹാജി, പ്രഫ. തോന്നക്കൽ ജമാൽ, ഇബ്രാഹിംകുട്ടി ഹാജി വിളക്കേഴം, ബദ്റുദ്ദീൻ അഞ്ചൽ (സെക്രട്ടറിമാർ), സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, കൊയ്യോട് ഉമർ മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ, യു.എം. അബ്ദുറഹിമാൻ മുസ്ലിയാർ (ഉപദേശക സമിതി അംഗങ്ങൾ).
2025-28 കാലയളവിലേക്കുള്ള ഭാരവാഹികളുടെയും സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളുടെയും വിവിധ ഉപസമിതി ചെയർമാൻ കൺവീനർമാരുടെയും തെരഞ്ഞെടുപ്പാണ് നടന്നത്. എം.ടി. അബ്ദുല്ല മുസ്ലിയാർ വരണാധികാരിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.