കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കി സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഹൈകോടതി ഭാഗികമായി റദ്ദാക്കി. ഓട്ടോമാറ്റിക് ഗിയർ, വൈദ്യുതി വാഹനങ്ങളടക്കം ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാനാവില്ല, 18 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാനാവില്ല എന്നതടക്കം നിർദേശങ്ങളാണ് ജസ്റ്റിസ് എൻ. നഗരേഷ് റദ്ദാക്കിയത്.
ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നത് കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിലാണെന്നും ഇതിന് വിരുദ്ധമായി സംസ്ഥാന സർക്കാറോ ഗതാഗത കമീഷണറോ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നിലനിൽക്കില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.
അതേസമയം, കേന്ദ്ര നിയമത്തിന് വിരുദ്ധമല്ലാത്ത നിർദേശങ്ങൾ കോടതി ശരിവെക്കുകയും ചെയ്തു. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിന്റെ പേരിൽ സംസ്ഥാന സർക്കാർ 2024 ഫെബ്രുവരി 21ന് പുറപ്പെടുവിച്ച സർക്കുലർ ചോദ്യംചെയ്ത് ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ആദ്യം 15 വർഷത്തിലേറെ പഴക്കമുളള വാഹനങ്ങൾ ഉപയോഗിക്കാനാകില്ല എന്നായിരുന്നു സർക്കാർ നിർദേശം. ഇതിൽ ഭേദഗതിവരുത്തിയാണ് 18 വർഷമായി ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.