കോട്ടയം: പാലാ രാമപുരത്ത് ജ്വല്ലറി ഉടമക്ക് തീപ്പൊള്ളലേറ്റ സംഭവം വഴിതിരിവിൽ. കൊലപാതക ശ്രമത്തിനിടെയാണ് ഇയാൾക്ക് പൊള്ളലേറ്റതെന്നാണ് പുറത്തുവരുന്ന വിവരം. പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാനായിരുന്നു ശ്രമമെന്നാണ് പൊലീസിനു മുമ്പാകെ കീഴടങ്ങിയ പ്രതിയിൽ നിന്നറിഞ്ഞത്.
രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ(55) യാണ് ഇളംതിരുത്തിയിൽ ഹരി(59) എന്ന ആൾ ജ്വല്ലെറിയിലെത്തി കൊല്ലാൻ ശ്രമിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. സാമ്പത്തിക ഇടപാടിലുണ്ടായ തർക്കമാണ് തീവെപ്പിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അശോകനെ ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവെച്ച ഉടൻ ഹരി ഓടി രക്ഷപ്പെടുകയും ഒരു മണിക്കൂറിനു ശേഷം രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജറാവുകയും ചെയ്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.