കോഴിക്കോട്: യുവതിയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കുറ്റസമ്മതവുമായി നടത്തി വി.എസ് അച്യുതാനന്ദന്‍റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍. കേരള പ്രവാസി അസോസിയേഷന്‍റെ നേതാവായ യുവതി നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കെ.എം ഷാജഹാനെതിരെ കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്.
സൈബര്‍ പൊലീസ് ചോദ്യംചെയ്യുന്നതിനിടെ ഷാജഹാന്‍ കുറ്റസമ്മതം നടത്തി. തെറ്റുപ്പറ്റിപ്പോയി എന്നാണ് ഷാജഹാൻ പൊലീസിനോട് പറഞ്ഞത്. നാളെ വീണ്ടും ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുവതിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട് അശ്ലീലച്ചുവയുളള പരാമര്‍ശം നടത്തിയെന്നായിരുന്നു കെ.എം ഷാജഹാനെതിരായ പരാതി. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം സൈബര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
കേരള പ്രവാസി അസോസിയേഷൻ യു.ഡി.എഫില്‍ ഘടകകക്ഷിയായശേഷമാണ് തനിക്കെതിരെ കെ.എം ഷാജഹാന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയതെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പൊതുരംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് കഴിവുകൊണ്ടല്ലെന്നാണ് ഷാജഹാന്റെ തോന്നലെന്നും പരാതിക്കാരി പറഞ്ഞു. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഷാജഹാന്‍ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.