തിരുവനന്തപുരം: ലൈഫ് മിഷൻ ഹൗസ് പദ്ധതിക്ക് വേണ്ടിയുള്ള 11കെ.വി/എൽ.ടി ലൈനുകൾ/പോസ്റ്റുകൾ മാറ്റുന്നതിനുള്ള ചെലവ് കെ.എസ്.ഇ.ബി വഹിക്കുമെന്ന് അറിയിച്ചു. ലൈനുകൾ മാറ്റുന്നതിനുള്ള പരമാവധി തുക 50,000 രൂപയായിരിക്കും. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇലക്ട്രിക്കൽ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാർക്ക് ഇതിനുള്ള അനുമതി നൽകാൻ അധികാരം നൽകിയിട്ടുണ്ട്.
ഈ സൗകര്യം ലഭിക്കുന്നതിന്, അപേക്ഷകർക്ക് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സാധുവായ ബി.പി.എൽ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വാർഷിക വരുമാനം 50,000 രൂപയിൽ താഴെയാണെന്ന് കാണിക്കുന്ന വില്ലേജ് ഓഫിസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
കൂടാതെ, വീട് ലൈഫ് മിഷൻ ഹൗസിങ് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ആവശ്യമാണ്. സ്ഥലം കൈവശം വെച്ചവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. കൂടാതെ, ലൈനുകൾ 11000 വോൾട്ട് വരെ മാറ്റുന്നതിന് മാത്രമേ ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുള്ളത്. ഈ ചെലവ് വൈദ്യുതി ഡ്യൂട്ടിയിൽ ക്രമീകരിക്കാൻ സർക്കാറിനോട് കെ.എസ്.ഇ.ബി ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.