ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം ആറുപേര്‍ എം.ഡി.എം.എയുമായി പിടിയില്‍

ചാലോട്: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയും ഉള്‍പ്പടെ ആറുപേരെ എം.ഡി.എം.എ.യുമായി പൊലീസ് അറസ്റ്റ് ചെയ്തു. ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

27.82 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പാലയോട്ടെ എം.പി. മജ്നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ. മുഹമ്മദ് റനീസ് (31), കോയ്യോട്ടെ പി.കെ. സഹദ് (28), പഴയങ്ങാടിയിലെ കെ. ഷുഹൈബ് ( 43), തെരൂര്‍ പാലയോട്ടെ കെ. സഞ്ജയ് (28) എന്നിവരാണ് അറസ്റ്റിലായത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ വധിച്ച കേസിലെ ആറാം പ്രതിയാണ് സഞ്ജയ്. ലഹരി വില്‍പന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും കണ്ടെടുത്തു. എം.ഡി.എം.എ വില്‍പ്പനക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

ഇലക്ട്രോണിക് ത്രാസും സംഘത്തിൽനിന്ന് കണ്ടെത്തി. പ്രതികളുടെ ആറ് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    
News Summary - Six people arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.