പ്രതികളായ സുനിൽകുമാർ,
ശ്രീലത
ചാരുംമൂട്: നൂറനാട് അമ്പിളി കൊലക്കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അമ്പിളിയുടെ ഭർത്താവും ഒന്നാം പ്രതിയുമായ പാലമേൽ മറ്റപ്പള്ളി ഉളവുകാട്ടുമുറി ആദർശ് ഭവനിൽ സുനിൽകുമാർ (44), കാമുകി രണ്ടാം പ്രതി പാലമേൽ വില്ലേജ് മറ്റപ്പള്ളി ഉളവുകാട്ടുമുറിയിൽ ശ്രീരാഗ് ഭവനം ശ്രീലത എന്നിവരെയാണ് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി പി. ശ്രീദേവി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 12ന് വിധി പ്രസ്താവിക്കും. സുനിൽകുമാർ കാമുകി ശ്രീലതക്കൊപ്പം ജീവിക്കാൻ അമ്പിളിയെ മർദിച്ചശേഷം ബോധംകെടുത്തി വീടിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. ശ്രീലതയുടെ പ്രേരണയാലാണ് സുനിൽകുമാർ കൃത്യം നടത്തിയതെന്ന് കോടതി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.