ചെങ്ങന്നൂർ: ചെന്നിത്തലയിൽ കൂട്ടിലിട്ടിരുന്ന 500ലധികം താറാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു കൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറെ വഴി മൂന്നുതെങ്ങിൽ സോഫിൻ ഫിലിപ്പിന്റെ (മോനച്ചൻ) എട്ടുമാസം പ്രായമുള്ളതും മുട്ട നൽകിയിരുന്നതുമായ താറാവുകളാണ് ചത്തത്.
പ്ലാസ്റ്റിക് വലകളാൽ നാലുവശവും കെട്ടിയ കൂട്ടിലെ അറുനൂറോളം താറാവുകളിൽ അവശേഷിക്കുന്നത് അർധപ്രാണരായ ഏതാനും എണ്ണം മാത്രമാണ്. ജൂണിൽ രോഗം ബാധിച്ച് സോഫിന്റെ 8000 താറാവ് ചത്തിരുന്നു. പ്ലേഗ്, അറ്റാക്ക് എന്നിവ മൂലമാണ് താറാവുകൾ ചത്തതെന്ന് പക്ഷി വിദഗ്ധർ വിധിയെഴുതിയതല്ലാതെ ഒരുസഹായും ലഭിച്ചില്ല. ഡിസംബറിൽ തന്റെ മുട്ടവിരിക്കൽ യന്ത്രത്തിൽ വിരിയിച്ച താറാവുകളാണ് കഴിഞ്ഞ രാത്രി നഷ്ടമായത്.
ആവശ്യമായ പ്രതിരോധ മരുന്നുകളും തീറ്റയും നൽകി മുട്ടത്താറാവുകളായി കഴിഞ്ഞപ്പോഴാണ് നായ്ക്കൾ ഇവയെ കൊന്നത്. നിരവധി താറാവു കർഷകരുണ്ടായിരുന്ന ചെന്നിത്തലയിൽ അവശേഷിച്ച ഒരു കർഷകനാണ് സോഫി. ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷപോലും ലഭിക്കാത്ത കൃഷിയായി താറാവുകൃഷി മാറി. രോഗത്താലും ഇത്തരം ആക്രമണത്താലും താറാവുകൾ നഷ്ടപ്പെട്ടാൽ ഒരു സഹായവും ലഭിക്കാത്തതിനാൽ പുതുതായി ആരും കടന്നുവരുന്നില്ല. മാത്രമല്ല നിലവിലുള്ളവർ ഈ മേഖല ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.