മറയൂർ ചന്ദന ഡിവിഷനിലെ കാറയൂർ ചന്ദന റിസർവിൽനിന്ന് മുറിച്ചുകൊണ്ടുപോയ ചന്ദ മരങ്ങളുടെ കുറ്റികളും അവശിഷ്ടങ്ങളും
മറയൂർ: ചന്ദനമോഷണം വർധിക്കുന്നു. കാരയൂർ ചന്ദന റിസർവിലും സ്വകാര്യ ഭൂമികളിലും മാസങ്ങളായി വെട്ടിക്കടത്തിയത് പത്തിലധികം ചന്ദന മരങ്ങൾ. വനപാലകരുടെ അധികം നിരീക്ഷണം എത്താത്ത ഇവിടെ പാകമായി തുടങ്ങുന്ന ചെറുമരങ്ങൾതന്നെ മുറിച്ചുകടത്തിയിരിക്കുകയാണ്.
റോഡരികായതിനാൽ ചെറുവാൾ ഉപയോഗിച്ച് മുറിച്ച് ശിഖരങ്ങളിൽ കയറുകെട്ടിയാണ് വീഴ്ത്തിയിരിക്കുന്നത്. മുറിച്ചുമാറ്റിയ മിക്ക മരങ്ങളുടെയും വേരുകളും മാന്തി കടത്തിയിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് അന്വേഷണം നടത്താനോ മോഷണം തടയാനോ അധികൃതർ തയാറായിട്ടില്ല എന്ന ആരോപണവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.