കാന്തല്ലൂർ പാമ്പൻപാറയിലെ രാധാകൃഷ്ണന്റെ പറമ്പിൽ കാട്ടാനകൾ നശിപ്പിച്ച വാഴകൾ
മറയൂർ: കാരയൂർ ചന്ദന റിസർവിനോട് ചേർന്ന പാമ്പൻപാറ ഗ്രാമം വിട്ടൊഴിയാതെ കാട്ടാനകൾ. കഴിഞ്ഞദിവസം രാത്രി പാമ്പൻപാറയിലെ ആരുപറയിൽ വീട്ടിൽ രാധാകൃഷ്ണന്റെ പറമ്പിലാണ് ഒറ്റയാൻ വാഴകൾ തിന്നും ഒടിച്ചും നശിപ്പിച്ചത്. രാത്രി എട്ടോടെ പറമ്പിൽ ഇറങ്ങിയ ഒറ്റയാൻ രാവിലെ ആറോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.
വനം വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് മൂന്ന് വാച്ചർമാരെത്തി പടക്കം പൊട്ടിച്ചു. അപ്പോൾ ആന പോയെങ്കിലും മടങ്ങിവന്ന് പറമ്പിൽ കയറി കൃഷി നശിപ്പിക്കുകയായിരുന്നു. സൗരോർജ വേലി തകര്‍ത്താണ് അകത്ത് കയറിയത്. സമീപവാസികൾ ഉൾപ്പെടെ നാലുപേർ രാത്രി മുഴുവനും ഓടിക്കാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകൾ പറമ്പിലും സമീപത്തും തമ്പടിച്ചാണ് കൃഷി നശിപ്പിച്ചത്.
വർഷങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞവർഷം കുഞ്ഞാപ്പി എന്ന വയോധികനെ കാട്ടാന ആക്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.