1. കഴിഞ്ഞദിവസം കാന്തല്ലൂർ പെരുമലയിൽ ഗ്രാമത്തിന് സമീപം റോഡിലൂടെ നടന്നുപോകുന്ന കാട്ടാനകൾ 2. മറയൂരിന് സമീപം തോട്ടം തൊഴിലാളി മേഖലയായ തലയാറില്‍ കണ്ട പുലിയുടെ കാൽപാടുകൾ
മറയൂർ: വന്യജീവി ശല്യത്താൽ പൊറുതിമുട്ടി ജീവിക്കുന്ന മലയോരജനതയെ ഭീതിയിലാക്കി കാട്ടാനകളും പുലിയും റോഡിൽ. കഴിഞ്ഞദിവസം രാത്രി കാന്തലൂർ പെരുമലയിൽ ഗ്രാമത്തിലേക്കുള്ള റോഡിൽ രണ്ട് കാട്ടാനകളെയാണ് കണ്ടത്.
കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് കാട്ടാനകൾ തമ്പടിച്ച് പെട്ടിക്കടകൾ, കൃഷികൾ നശിപ്പിക്കുന്നത് വ്യാപാരികൾക്കും കർഷകർക്കും ദുരിതമാകുകയാണ്. ആർ.ആർ.ടി ടീം ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാട്ടാനകൾ കയറിയിറങ്ങുന്നത് പതിവായ സാഹചര്യത്തിൽ ടീമുകൾ സജ്ജമാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തോട്ടം മേഖലയായ തലയാറില്‍ കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യവും കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. പുലിയുടെ കാൽപ്പാടുകൾ ഒട്ടേറെ ഭാഗത്തുണ്ടെന്നും കന്നുകാലി തൊഴുത്തിനടുത്തും കാൽപാടുകൾ കണ്ടതായും ഇവർ പറഞ്ഞു. ഇവിടെയും വനപാലക സംഘത്തിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.