ലോട്ടറി വിൽപനക്കാരിയെ പറ്റിച്ച് ലോട്ടറികളുമായി കടന്ന പ്രതിയെ വലയിലാക്കി ഏറ്റുമാനൂർ പൊലീസ്

കോട്ടയം: ലോട്ടറി വിൽപനക്കാരിയെ പറ്റിച്ച് ലോട്ടറിയുമായി കടന്നുകളഞ്ഞ പ്രതിയെ ഏറ്റുമാനൂർ പൊലീസ് വലിയിലാക്കി. ഇടുക്കി വാതികുടിയിൽ നവാസ് എന്നയാളെയാണ് പിടികൂടിയത്. ആഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം.

ഏറ്റുമാനൂർ ഭാഗങ്ങളിൽ ലോട്ടറി വിൽപ നടത്തിവന്നിരുന്ന മാഞ്ഞൂർ സ്വദേശിനി രാജി എന്ന സ്ത്രീയുടെ കയ്യിൽനിന്നും പിറ്റേന്നത്തെ 120ഓളം ലോട്ടറികൾ വാങ്ങുകയും ശേഷം പണവുമായി എത്തി ടിക്കറ്റ് എടുത്തു കൊള്ളാം എന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് അയാളുടെ കൈവശം ഉണ്ടായിരുന്ന പഴയ ലോട്ടറി ടിക്കറ്റുകൾ തിരികെ കൊടുത്ത് രാജിക്ക് 12000 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി.

സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് നടത്തിയ നീക്കത്തിനൊടുവിൽ പ്രതി വലയിലായി. എറണാകുളം കലൂർ ഭാഗത്തുവെച്ചാണ് നവാസിനെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി, ആലുവ, തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

Tags:    
News Summary - Ettumanoor police nab suspect who tricked lottery vendor into leaving with lottery tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.