കോട്ടയം: നഗരത്തില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് മുന്‍ നഗരസഭാധ്യക്ഷന്‍ ഉള്‍പ്പെടെ എട്ടോളം പേര്‍ക്ക് കടിയേറ്റത്. പിന്നാലെ, നായയെ പിടികൂടിയെങ്കിലും വൈകാതെ ചത്തു. തിരുവല്ല വെറ്ററിനറി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
മുന്‍ നഗരസഭാധ്യക്ഷന്‍ പി.ജെ.വര്‍ഗീസ് ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. കെ.എസ്.ആര്.ടി.സി, മാര്‍ക്കറ്റ് ഭാഗങ്ങളിലൂടെ ഓടിയ നായ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. നായയുടെ ആക്രമണരീതിയും വൈകാതെ ചത്തതും പേവിഷബാധയാണെന്ന സൂചന നല്‍കിയിരുന്നു.
പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടി ശക്തമാക്കുമെന്ന് ജില്ല വെറ്ററിനറി ഓഫീസര്‍ ഡോ. മനോജ് കുമാര്‍ അറിയിച്ചു. ചത്ത നായ മറ്റുനായകളെ കടിച്ചിട്ടുണ്ടോയെന്നതില് വ്യക്തതയില്ല. ഏതാനും മാസം മുമ്പ് നഗരത്തിലെ 723 തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു.
പുതിയ സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി, മീന്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന രണ്ടു നഗരസഭ വാര്‍ഡുകളിലെ തെരുവുനായകള്‍ക്ക് വീണ്ടും പ്രതിരോധ കുത്തിവെപ്പ് നല്‍കും. നേരത്തെ നല്കിയ പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസുകളാണ് നല്‍കുക. നായ കടിയേറ്റവർ ജാഗ്രത പുലര്‍ത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ തെരുവുനായകളുള്ള പ്രദേശത്താണ് ആക്രമണമുണ്ടായതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ഇവിടെ മറ്റു നായകളെ കടിച്ചിട്ടുണ്ടോ, രോഗമുള്ള മറ്റു നായകളുണ്ടോ, രോഗം എവിടെനിന്നു വന്നു എന്നതിനൊന്നും കൃത്യമായ ഉത്തരമില്ല. നഗരത്തിലെത്തുന്നവരും നഗരവാസികളും ഒരുപോലെ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.