വല്ല്യന്തയിൽ കണ്ട പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ
കൂട്ടിക്കൽ: ഇളങ്കാട് - വല്ല്യന്തയിൽ പുലിയുടെ കാൽപ്പാട് കണ്ടതോടെ നാട് ഭീതിയിൽ. വല്ല്യന്ത അമ്പലത്തിന്റെ മുകൾഭാഗത്തുള്ള പാലത്തിനു സമീപമാണ് പുലിയുടേതെന്നു കരുതുന്ന കാൽപ്പാട് കണ്ടത്. പരിശോധന നടത്തിയ വനം ഉദ്യോഗസ്ഥരുർ ജാഗ്രത പാലിക്കാൻ അറിയിപ്പ് നൽകി. ഈ ഭാഗത്ത് കാമറ സ്ഥാപിക്കും. അതിരാവിലെ ജോലിക്കു പോകുന്നവരും വഴിയാത്രക്കാരും ഉൾപ്പെടെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
മ്ലാക്കരയിൽ കുറച്ചുനാൾ മുമ്പ് പുലിയുടെ ജഡം കണ്ടെത്തിയിരുന്നു. ഉറുമ്പിക്കര വനത്തിൽ നിന്നാവാം പുലി വന്നതെന്ന് വനപാലകർ അറിയിച്ചിരുന്നു. പിന്നീട് ഉറുമ്പിക്കര കുറ്റിപ്ലാങ്ങാട് ഭാഗത്തും പുലിയുടെ സാന്നിധ്യം കണ്ടെത്തി.
വാഗമൺ മലനിരകളുടെ താഴ്വാരത്തുള്ള പ്രദേശത്ത് മുമ്പ് കാട്ടുപന്നികളുടെ ശല്യം മാത്രമാണ് ഉണ്ടായിരുന്നത്. പുലിയുടെ സാന്നിധ്യം അറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.