ഉദ്ഘാടനത്തിനായി ഒരുങ്ങുന്ന ആലത്തൂർ താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടം
ആലത്തൂർ: താലൂക്ക് ആശുപത്രിക്ക് കിഫ്ബി ഫണ്ടിൽ ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. െസംപ്തംബർ എട്ടിന് മുഖ്യമന്തി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അത് മാറ്റിവച്ചു. പുതിയ തിയതി വൈകാതെ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 11,92,02,383 രൂപയാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ്. 16,943 ചതുരശ്ര അടിയാണ് വിസ്തീർണം. 2023 ജൂലൈ ഏഴിന് നിർമാണം തുടങ്ങി. 2024 ഒക്ടോബറിൽ പൂർത്തികരിക്കേണ്ടതായിരുന്നു.
10 മാസം വൈകിയാണ് നിർമാണം പൂർത്തികരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമാണം നടത്തിയത്. അത്യാഹിത വിഭാഗം, ഒ. പി എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങ ളാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുക. സ്ഥലസൗകര്യമില്ലാതെ വീർപ്പുമുട്ടിയിരുന്ന ആലത്തൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഏറെ ആശ്വാസമാകും. പേ വാർഡ് കെട്ടിങ്ങളോട് ചേർന്ന് ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.
1905 ൽ ബ്രിട്ടീഷ് ഭരണത്തിൽ എഡ്വേർഡ് ഏഴാമന്റെ ഭരണ കാലത്ത് കോറണേഷൻ ഡിസ്പെൻസറിയായി ആരംഭിച്ചതാണ് ഇന്നത്തെ ആലത്തൂർ താലൂക്ക് ആശുപത്രി. രണ്ടേക്കറോളം വരുന്ന നിലവിലെ ആശുപത്രി വളപ്പിൽ ദീർഘവീക്ഷണ മില്ലാതെ ചെറിയ കെട്ടിടങ്ങൾ മുൻകാലങ്ങളിൽ നിർമിച്ചതിനാലാണ് പുതിയ കെട്ടിടം നിർമിക്കാൻ പഴയ കെട്ടിടങ്ങൾ പൊളിക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.