മുതലമട അടമ്പ്മരത്ത് ഓടയിലേക്ക് ചരിഞ്ഞ ടോറസ് ലോറി
മുതലമട: നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു. ചുള്ളിയാർ ഡാമിന് സമീപം അടമ്പ് മരത്താണ് ടോറസ് ലോറി റോഡരികിലേക്ക് മറിഞ്ഞത്. സമാന രീതിയിൽ നിരവധി അപകടങ്ങൾ കഴിഞ്ഞ നാലു മാസത്തിനിടെ മുതലമടയിൽ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ചെമ്മണാമ്പതി, ചുള്ളിയാർഡാം റോഡുകളിലാണ് ടിപ്പറും ടോറസ് ലോറികളും അപകടത്തിൽപ്പെടുന്നത്. അമിത വേഗതയും ഗതാഗത നിയമം പാലിക്കാത്തതുമാണ് അപകടങ്ങൾക്ക് വഴിവക്കുന്നത്. അമിതവേഗത മറ്റു വാഹനങ്ങൾക്ക് പലപ്പോഴും ഭീഷണിയുമാണ്. ചുള്ളിയാർ ഡാമിൽനിന്ന് ശേഖരിക്കുന്ന മണൽ കയറ്റുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.