പുൽപള്ളി ബസ് സ്റ്റാൻഡിലെ മേൽക്കൂരയിൽ പാമ്പ്
പുൽപള്ളി: ബസ് സ്റ്റാൻഡിലെ മേൽക്കൂരയിൽ പാമ്പ്. ശനിയാഴ്ച രാവിലെ ബസ് കാത്തുനിന്നവരാണ് പാമ്പിനെ കണ്ടത്. യാത്രക്കാർ പരിഭ്രാന്തരായി. തുടർന്ന് സ്ഥലത്തെത്തിയ പുൽപള്ളി പൾസ് എമർജൻസി അംഗമായ ആഷിക് സ്ഥലത്തെത്തി പാമ്പിനെ മേൽക്കൂരയിൽനിന്ന് ഇറക്കി തൊട്ടടുത്ത പറമ്പിലേക്ക് കടത്തിവിട്ടു. നിരവധിയാളുകൾ ബസ് സ്റ്റോപ്പിൽ വണ്ടി കാത്തുനിൽക്കുന്ന സ്ഥലമാണിത്. മഴക്കാലമായതോടുകൂടി പാമ്പ് ശല്യം രൂക്ഷമാണെന്ന് ആളുകൾ പറയുന്നു.
ഏതാനും ദിവസങ്ങൾക്കുമുമ്പ് ബസ് സ്റ്റോപ്പിനോടു ചേർന്ന കടയിൽ പാമ്പ് കയറിയിരുന്നു. പഞ്ചായത്തിന്റെ ബസ് സ്റ്റോപ്പിൽ ചളി നിറഞ്ഞു കിടക്കുന്നതും മേൽക്കൂര വൃത്തിയാക്കാത്തതും പാമ്പ് കയറിയിരിക്കാൻ കാരണമായി എന്നാണ് ആളുകൾ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പാമ്പിനെ കണ്ടതായി ആളുകൾ പറഞ്ഞു. ബസ് സ്റ്റാൻഡിന്റെ തൊട്ടടുത്ത സ്ഥലം കാട് മൂടി കിടക്കുകയാണ്. ഇവിടെ കല്ലും ഇഷ്ടിക കഷണങ്ങളുമെല്ലാം കൂടിക്കിടക്കുന്നത് പാമ്പുകൾക്ക് വസിക്കാൻ പറ്റിയ സാഹചര്യമുണ്ടാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.