യാസര്‍ അറഫാത്ത്
പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് 32 വര്‍ഷം കഠിന തടവും 1.50 ലക്ഷം രൂപ പിഴയും വിധിച്ചു. മാറനല്ലൂര്‍ കണ്ടല മുത്താണ്ടി കോവില്‍ യാസര്‍ മൻസിലില്‍ യാസര്‍ അറഫാത്തിനെയാണ് (43) കോടതി ശിക്ഷിച്ചത്.
2019 ല്‍ മാറനല്ലൂര്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി പറഞ്ഞത്.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 18 ഡോക്യുമെന്റ് ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട കെ.എസ് സന്തോഷ് കുമാര്‍, എഫ്.വിനോദ്, ലൈസണ്‍ ഓഫീസര്‍ മാരായ ശ്യാമള ദേവി, ജിനീഷ് എന്നിവര്‍ ഹാജരായി. മാറനല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന രതീഷ്.വി.എസാണ് കേസ് അന്വേഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.