തിരുവനന്തപുരം: ശബരി പാതയടക്കം സംസ്ഥാനത്തിന്റെ വിവിധ റെയില്‍വേ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് അംഗം രാജേഷ് അഗര്‍വാളും ചീഫ് സെക്രട്ടറി എ. ജയതിലകും കൂടിക്കാഴ്ച നടത്തി. 3810 കോടി രൂപ മുതല്‍മുടക്കുള്ള ശബരി റെയിൽ പദ്ധതിക്കായി പകുതി തുക കേരളം വഹിക്കണന്ന കേന്ദ്ര നിർദേശം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചതാണ്.
ഇതിനുള്ള 1905 കോടി രൂപ വായ്പ എടുക്കാനാണ് തീരുമാനം. അതിനാൽ 1905 കോടി രൂപ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയിൽ വീണ്ടും ചീഫ് സെക്രട്ടറി ഉന്നയിച്ചു. ഇതില്‍ കേന്ദ്ര ധനമന്ത്രാലയമാണ് തീരുമാനം എടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.