'ഇ.ഡി അല്ല, സി.ബി.ഐ വന്നാലും ഒറ്റ നിലപാടേയുള്ളൂ.., പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല, ശേഷം പിന്നാലെ'; മാത്യു കുഴൽനാടൻ

കൊച്ചി: സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്ന കേസിൽ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് അന്വേഷണത്തിനൊരുങ്ങുവെന്ന വാർത്തകളോട് പ്രതികരിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. ഇ.ഡി അല്ല, സി.ബി.ഐ വന്നാലും വിഷയത്തിൽ ഒറ്റ നിലപാടെ ഉള്ളൂവെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയപ്രേരിതമെന്നോ മാധ്യമസൃഷ്ടി എന്നോ പറഞ്ഞു ഒളിച്ചോടുകയോ ഒഴിഞ്ഞുമാറുകയോ ഇല്ലെന്നും ധീരതയോടെ നേരിടുമെന്നും മാത്യൂ കൂട്ടിച്ചേർത്തു.

ചി​ന്ന​ക്ക​നാ​ലി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി റി​സോ​ർ​ട്ട്​ നി​ർ​മി​ച്ചെ​ന്ന കേ​സിലാണ് മൂ​വാ​റ്റു​പു​ഴ എം.​എ​ൽ.​എ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ അന്വേഷണം നേരിടുന്നത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഇ.ഡി വി​ജി​ല​ൻ​സി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ചു.

2012ൽ ​കു​ഴ​ൽ​നാ​ട​നും സു​ഹൃ​ത്തു​ക്ക​ളും ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജി​ൽ 34/1 സ​ർ​വേ ന​മ്പ​റി​ൽ​പെ​ട്ട ഒ​രേ​ക്ക​ർ ഭൂ​മി വാ​ങ്ങി​യ​ശേ​ഷം ഇ​തി​നോ​ട്​ ചേ​ർ​ന്നു​ള്ള 50 സെ​ന്‍റ്​ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി റി​സോ​ർ​ട്ട്​ നി​ർ​മി​ച്ചെ​ന്നും കൈ​യേ​റ്റ​മാ​ണെ​ന്ന്​ അ​റി​ഞ്ഞി​ട്ടും പോ​ക്കു​വ​ര​വ്​ ന​ട​ത്തി​യെ​ന്നു​മാ​ണ്​ വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്ത​ൽ.

തു​ട​ർ​ന്ന്​ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​ വി​ജി​ല​ൻ​സി​ന്‍റെ ഇ​ടു​ക്കി യൂ​നി​റ്റ്​​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ആ​കെ 21 പ്ര​തി​ക​ളു​ള്ള കേ​സി​ൽ കു​ഴ​ൽ​നാ​ട​ൻ 16ാം പ്ര​തി​യാ​ണ്. മു​ൻ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ പി.​കെ. ഷാ​ജി​യാ​ണ്​ ഒ​ന്നാം​പ്ര​തി.

മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ED അല്ല CBI വന്നാലും ഈ വിഷയത്തിൽ ഒറ്റ നിലപാടെ ഉള്ളൂ.. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയപ്രേരിതമെന്നോ മാധ്യമസൃഷ്ടി എന്നോ പറഞ്ഞു ഒളിച്ചോടുകയോ ഒഴിഞ്ഞുമാറുകയോ ഇല്ല. ധീരതയോടെ നേരിടും.
പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. ശേഷം പിന്നാലെ.." 


Full View


Tags:    
News Summary - Mathew Kuzhalnadan's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.