കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി സിജിത്തിന് (അണ്ണൻ സിജിത്) കുഞ്ഞിന്റെ ചോറൂണിന് പരോൾ അനുവദിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. അസാധാരണ സന്ദർഭങ്ങളിൽ മാത്രമേ ജീവ പര്യന്തം തടവുകാർക്ക് പരോൾ അനുവദിക്കാനാവൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹരജി തള്ളിയത്.
ചോറൂണിന് ഭർത്താവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യയാണ് കോടതിയെ സമീപിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണ് സിജിത്ത്. ഫെബ്രുവരി 11ന് ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് അഞ്ച് മാസം മുമ്പ് പരോൾ അനുവദിച്ചിരുന്നു. പ്രസവത്തെ തുടർന്നുള്ള ഓരോ ചടങ്ങിനും പരോൾ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.