കോഴിക്കോട്: ബി.ജെ.പിയും സി.പി.എമ്മും എഴുതുന്ന തിരക്കഥ വായിക്കുകയാണ് വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി മുൻ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കിടയിലെ പാലമാണ് അദ്ദേഹമെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകൾ അടക്കം നിരവധി ആരോപണങ്ങൾ വെള്ളാപ്പള്ളിക്കെതിരെയുണ്ട്. അതിനാൽ, പ്രീണന നയത്തിലൂടെയല്ലാതെ അദ്ദേഹത്തിന് മുന്നോട്ടുപോവാൻ സാധിക്കില്ല. ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കാത്തതു കൊണ്ടാണ് വെള്ളാപ്പള്ളി ഇത്തരത്തിൽ വർഗീയ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ശശി തരൂരിന് പാർലമെന്‍റിൽ സംസാരിക്കുന്നതിന് പ്രയാസമുള്ളതു കൊണ്ടാണല്ലോ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നത്. തരൂർ കോൺഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്നില്ല. അങ്ങനെ അഭിപ്രായമുണ്ടെങ്കിൽ അക്കാര്യം വ്യക്തമായി പറയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.