കാണാതായ പ്ലസ്ടു വിദ്യാർഥി പുഴയിൽ മരിച്ച നിലയിൽ

വടകര: കഴിഞ്ഞ ദിവസം കാണാതായ പ്ലസ്ടു വിദ്യാർഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാനിയം കടവ് വെള്ളൂക്കര ചെറുവോട്ട് സുരേന്ദ്രൻ -പ്രജില ദമ്പതികളുടെ മകൻ ആദിഷ് കൃഷ്ണ (17)യെയാണ് ചാനിയം കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം രയരോത്ത് പരദേവത ക്ഷേത്രത്തിനടുത്തുള്ള പുഴയോരത്ത് തോണിയിൽ എത്തിച്ചു. ഈ മാസം 28മുതലാണ് അശ്വിൻ കൃഷ്ണയെ കാണാതായത്. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്. ആദിഷ് കൃഷ്ണയുടെ വിയോഗത്തിൽ അനുശോചിച്ച് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് അവധി നൽകി. 

Tags:    
News Summary - missing student found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.