പ്രസൻജിത്ത്

കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് കൈവിലങ്ങ് സഹിതം, തിരച്ചിൽ ഊർജിതം

ഫറോക്ക്: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പോക്സോ കേസ് പ്രതി ഫറോക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് കൈവിലങ്ങുകൾ സഹിതം കടന്നുകളഞ്ഞത്.

പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെൺകുട്ടിയുമായി നാടുവിട്ട പ്രതിയെയും പെൺകുട്ടിയെയും ബംഗളൂരുവിൽ കണ്ടെത്തി ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിൽ എത്തിച്ചിരുന്നു. പെൺകുട്ടിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതിയെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ നിർത്തി.

ഇതിനിടെ, ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രതിയെ കാണാതായി. സെല്ലിൽ അടക്കാതെ പുറത്തുനിർത്തിയ പ്രതി സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായിട്ടില്ല.




Tags:    
News Summary - The suspect escaped from the police station with handcuffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.