എം.ആർ. അജിത് കുമാർ
തിരുവനന്തപുരം: എക്‌സൈസ് കമീഷണര്‍ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി സെപ്റ്റംബർ 27ലേക്ക് മാറ്റി. ഹൈകോടതി സ്റ്റേ നിലനിൽക്കുന്നതിനാലാണ് നടപടി. 12നാണ് ഹൈകോടതി കേസ് പരിഗണിക്കുക. അന്നത്തെ തീരുമാനം അനുസരിച്ച് വിജിലൻസ് കോടതി തുടർനടപടി കൈക്കൊള്ളും.
അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ ശേഷമാണ് ശനിയാഴ്ച പരാതിക്കാരനായ അഡ്വ. നെയ്യാറ്റിൻകര നാഗരാജന്‍റെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക വിജിലന്‍സ് കോടതി തീരുമാനിച്ചിരുന്നത്. കൂടാതെ, കേസന്വേഷണം നേരിട്ട് നടത്തുമെന്നും ഉത്തരവിട്ടിരുന്നു. കേസന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥനെ രൂക്ഷമായി പ്രതികരിച്ച കോടതി, അന്തിമ റിപ്പോര്‍ട്ടിലെ മുഖ്യമന്ത്രി അംഗീകരിച്ചെന്ന പരാമര്‍ഷശത്തെയും നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ വിധിക്കെതിരെ അജിത് കുമാർ ഹൈകോടതിയിൽ അപ്പീൽ നൽകിയാണ് താൽക്കാലിക സ്റ്റേ നേടിയത്. സ്റ്റേ കാലാവധി സെപ്റ്റംബർ 12 വരെയാണ്.
അഡ്വ. നെയ്യാറ്റിൻകര നാഗരാജൻ ശനിയാഴ്ച വിജിലൻസ് കോടതിയിൽ ഹാജരായി. ഹൈകോടതി സ്റ്റേ വിവരം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്ന് സെപ്റ്റംബർ 27ന് കേസ് പരിഗണിക്കാമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എം. മനോജ് അറിയിച്ചു. അന്വേഷണം കൃത്യമായിട്ട് നടന്നിട്ടില്ലെന്നാണ് പരാതിക്കാരൻ നെയ്യാറ്റിൻകര നാഗരാജന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.