ശോഭ സുരേന്ദ്രൻ
തൃശൂർ: പൊലീസുകാരിൽ 60 ശതമാനവും ബി.ജെ.പി അനുഭാവികളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫാൻസാണെന്നും ശോഭ സുരേന്ദ്രൻ. പിണറായി വിജയനെ കാണുമ്പോൾ അരിവാളു പോലെ നട്ടെല്ല് വളയുന്ന പൊലീസുകാരെ കൊണ്ട് തങ്ങൾ സല്യൂട്ട് അടിപ്പിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
വീട്ടിൽ നിന്നിറങ്ങുമ്പോൾ ഫോൺ വന്നു. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഫോൺ വന്നു. പനിയുണ്ടെങ്കിൽ, ചെവിക്ക് കേടുണ്ടെങ്കിൽ മുന്നിലേക്ക് വരണ്ട ഇവിടെ ബിജെപിയെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിളിച്ചു പറയാൻ നല്ല ഒന്നാം തരം മോദി ഫാൻ ആയ പൊലീസുകാർ ഇവിടെയുണ്ട്'-ശോഭ സുരേന്ദ്രൻ പറഞ്ഞു.
വോട്ട് ചോർച്ച സംബന്ധിച്ച വിവാദങ്ങളിൽ സുരേഷ് ഗോപി മൗനം പാലിക്കുന്നത് തങ്ങളുടെ അത്ര തൊലിക്കട്ടി ഇല്ലാത്തതു കൊണ്ടാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഞങ്ങളൊക്കെ ഈ ഗ്രൗണ്ടിൽ കിടന്ന് കുറെ നാളുകളായി കളിക്കുകയാണ്. അതുകൊണ്ട് കുറച്ചേറെ തൊലിക്കട്ടിയുണ്ട്. കുറെ കൂടി കാര്യങ്ങളും ഞങ്ങൾക്ക് പറയാൻ സാധിക്കുമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.