മധു

ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് രണ്ട് പവന്‍ മോഷ്ടിച്ചു; പ്രതി പിടിയിൽ

തിരുവനന്തപുരം: ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് രണ്ട് പവന്‍ കവർന്നു. ഇന്നലെ ഉച്ചക്കാണ് സംഭവം. പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ആക്കുളം സ്വദേശി മധുവാണ് അറസ്റ്റിലായത്. വയോധികയുടെ വായിൽ തുണി തിരുകിയാണ് മോഷ്ണം നടത്തിയത്. ഒന്നര പവന്‍റെ മാലയും അര പവന്‍റെ മോതിരവുമാണ് മോഷ്ടിച്ചത്.

വയോധികയുടെ വീടിനടുത്തുള്ള ബേക്കറിയിലെ ജീവനക്കാരനാണ് മധു. സ്വർണവുമായി ഇയാൾ കടന്ന് കളഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - suspect arrested for robbery case in ulloor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.