അഞ്ചൽ: ടെക്സ്ൈറ്റൽസ് ഉടമയെയും ജീവനക്കാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയൂർ- കൊട്ടാരക്കര റോഡിൽ ഒരുവർഷംമുമ്പ് പ്രവർത്തനം ആരംഭിച്ച ലാവിഷ് ടെക്സ്ൈറ്റൽസ് ആൻഡ് റെഡിമെയ്ഡ്സ് ഉടമ മലപ്പുറം കരിപ്പൂർ കരപ്പത്തൊടിയിൽ അലി(35), കുരിയോട് ചന്ദ്രവിലാസത്തിൽ രാജീവിന്റെ ഭാര്യ ദിവ്യ(40) എന്നിവരാണ് മരിച്ചത്. സ്ഥാപനം മാനേജരായിരുന്നു ദിവ്യ.
സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഹാളിലാണ് മൃതദേഹങ്ങൾ കണ്ടത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ മറ്റ് ജീവനക്കാരെത്തിയപ്പോൾ കട അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് താഴത്തെ നിലയുടെ ഗ്രില്ലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഉടൻ ചടയമംഗലം പൊലീസിനെ വിവരമറിയിച്ചു. പൊലീസും വിരലടയാള വിദഗ്ദരും എത്തി തെളിവ് ശേഖരിച്ചശേഷം മൃതദേഹങ്ങൾ
പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാത്രി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ദിവ്യയുടെ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും ഫോൺ സ്വിച് ഓഫ് ആയിരുന്നുവെന്നും പറയപ്പെടുന്നു. ദിവ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. അലിയുടെ മൃതദേഹം മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.