കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനായി പ്രതിമാസം ചെലവിടുന്ന തുകയുടെ കണക്ക് സംബന്ധിച്ച ചോദ്യത്തിന് ആദ്യം പിഴച്ചും പിന്നീട് തിരുത്തിയും ട്രഷറി വകുപ്പിന്റെ മറുപടി. ട്രഷറി സോഫ്റ്റ്വെയറിലെ പിഴവായിരുന്നു തെറ്റായ മറുപടിക്ക് കാരണം. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പ്രതിമാസം വേണ്ടത് എത്ര രൂപയാണെന്നായിരുന്നു കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസ് വിവരാവകാശ അപേക്ഷയിൽ ചോദിച്ചത്.
37.98 കോടി രൂപയാണ് ആവശ്യമെന്ന് ട്രഷറി ഡയറക്ടറേറ്റ് മറുപടി നൽകി. എന്നാൽ, അഞ്ചുലക്ഷത്തിലധികമുള്ള സർക്കാർ ജീവനക്കാർക്ക് ഇത്രയും തുക മതിയെന്നത് വിശ്വസനീയമല്ലെന്ന് തോന്നിയതിനാൽ അദ്ദേഹം അപ്പീൽ നൽകി.
തുടർന്ന് ലഭിച്ച മറുപടിയിൽ 3489.14 കോടിയെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു. ട്രഷറിയുടെ സോഫ്റ്റ്വെയറിലുണ്ടായ പിഴവ് മൂലമാണ് തെറ്റുണ്ടായതെന്നും അവർ വിശദീകരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ശമ്പളത്തിനായി ചെലവായത് 3489,14,81,073 രൂപയാണെന്നും അവർ വ്യക്തമാക്കി.
ട്രഷറിവഴി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെൻഷനുകൾ സംബന്ധിച്ച വിവരവും മറുപടിയായി ലഭ്യമായിട്ടുണ്ട്. നിലവിൽ 145 തരം പെൻഷനുകൾ വിതരണം ചെയ്യുന്നുണ്ട്.
ട്രഷറി ഡയറക്ടറേറ്റ് വഴി വിതരണം ചെയ്യുന്ന പെൻഷൻ തുക 1935.79 കോടിയാണ്. വിരമിച്ച സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ നൽകാൻ ചെലവിടുന്നത് പ്രതിമാസം 1373.99 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.