ജീഷ്മ, മന്ത്രി ഒ.ആർ. കേളു
തിരുവനന്തപുരം: തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മർദിച്ചെന്ന പരാതിയിൽ പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു റിപ്പോർട്ട് തേടി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറോടാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.
തേങ്ങ മോഷത്തിനെതിരെ രൂപവത്കരിച്ച കമ്മിറ്റി അംഗങ്ങൾ തന്നെ റോഡിലൂടെ വലിച്ചിഴച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും കുറ്റ്യാടി തൊട്ടിൽപാലം വളയൻകോട് സ്വദേശി ജീഷ്മയാണ് പരാതി ഉന്നയിച്ചത്.
തേങ്ങ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങളാണ് തന്നെ മര്‍ദിച്ചതെന്ന് ജീഷ്മ ആരോപിക്കുന്നു. മഠത്തിൽ രാജീവൻ, മഠത്തിൽ മോഹനൻ എന്നിവർ തന്നെ പിറകിലൂടെ വന്ന് പിടിച്ചെന്നും റോഡിൽ വീണെന്നും ജീഷ്മ പറയുന്നു.
തന്നെ അക്രമിച്ചവരുടെ പേരടക്കം തൊട്ടിൽപാലം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ജീഷ്മ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.