ഒന്നാം ക്ലാസുകാരിയെ സ്കൂൾ കോമ്പൗണ്ടിൽ കാറിടിച്ചു; വിവരം അറിയിച്ചില്ലെന്ന് രക്ഷിതാക്കൾ, സംഭവം കണ്ടവരാരും തങ്ങളോട് പറഞ്ഞില്ലെന്ന് അധികൃതർ

തിരൂർ: മലപ്പുറം തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ കോമ്പൗണ്ടിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ കാറിടിച്ചു. വിവരം സ്കൂൾ അധികൃതർ അറയിച്ചില്ലെന്ന് രക്ഷിതാക്കൾ. എന്നാൽ, സംഭവം കണ്ടവരോ കുട്ടിയോ പറഞ്ഞില്ലെന്ന് സ്കൂൾ അധികൃതരും പറയുന്നു.

ജൂലൈ 31ന് നടന്ന അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഓടുന്ന കുട്ടിയെ കാറിടിക്കുന്നതും അധ്യാപകരടക്കം സമീപത്തുണ്ടായിരുന്നവരെല്ലാം എത്തുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

കാറിടിച്ചത് അറിയിച്ചില്ലെന്നും സ്കൂളിൽ വീണെന്നാണ് പറഞ്ഞതെന്നുമാണ് രക്ഷിതാക്കളുടെ ആക്ഷേപം. പരിക്കില്ലെങ്കിലും കുട്ടി മാനസിക സംഘർഷത്തിലാണെന്നും രക്ഷിതാക്കൾ പറയുന്നു.

എന്നാൽ, സംഭവം നടക്കുമ്പോൾ അത് കണ്ടവരോ ഓടിക്കൂടിയവരോ വിവരം അറിയിച്ചില്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. വണ്ടി വരുന്നത് കണ്ട് കുട്ടി വീണെന്നും ഇടിച്ചത് പറഞ്ഞില്ലെന്നും പ്രിൻസിപ്പൽ പറയുന്നു.

Tags:    
News Summary - First first standard student hit by car in school compound

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.