തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയിലെ ട്രാക്ക് നിർമാണ ജോലികളെ തുടർന്നുള്ള ഗതാഗതം നിയന്ത്രണത്തെ തുടർന്ന് കേരളം വഴി ഓടുന്ന ആറ് ട്രെയിനുകൾ റദ്ദാക്കി.
ആഗസ്റ്റ് 15, 18 തീയതികളിലെ കോർബ-തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (22647), ആഗസ്റ്റ് 13, 16 തീയതികളിലെ തിരുവനന്തപുരം നോർത്ത്-കോർബ സൂപ്പർഫാസ്റ്റ് (22648 ), ഒക്ടോബർ 10, 12 തീയതികളിലെ ഗോരക്പൂർ-തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് (12511), ഒക്ടോബർ 13ലെ ബറായൂണി-എറണാകുളം ജങ്ഷൻ രപ്തിസാഗർ എക്സ്പ്രസ് (12521), ഒക്ടോബർ 17ലെ എറണാകുളം ജങ്ഷൻ-ബറായൂനി രപ്തിസാഗർ എക്സ്പ്രസ് (12522) എന്നിവയാണ് പൂർണമായും റദ്ദാക്കിയത്.
തിരുവനന്തപുരം: കോട്ടയം യാർഡിലെ നടപ്പാലം പൊളിച്ചു മാറ്റൽ ജോലികളെ തുടർന്ന് ആഗസ്റ്റ് 16 മുതൽ 31 വരെ ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.
ആഗസ്റ്റ് 16, 17, 19, 23, 29 തീയതികളിലെ കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326) ഏറ്റുമാനൂരിൽ നിന്നായിരിക്കും നിലമ്പൂരിലേക്കുള്ള യാത്ര ആരംഭിക്കുക. അതുപോലെ ആഗസ്റ്റ് 19, 22, 24, 26, 30 തിയതികളിലെ നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (16325) ഏറ്റുമാനൂരിൽ യാത്ര അവസാനിപ്പിക്കും.
ആഗസ്റ്റ് 26നുള്ള മംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷൽ (06164) യാത്രാമധ്യേ അരമണിക്കൂർ പിടിച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.