കൊച്ചി: തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ്. ‘അമ്മ’ സംഘടനയിലെ പുതിയ ഭരണ സമിതി ആദ്യ അജൻഡയായി ശ്വേതാ മേനോന് എതിരായ കേസ് അന്വേഷിക്കണമെന്നും ബാബുരാജ് ആവശ്യപ്പെട്ടു.
കൊച്ചിയിൽ നടക്കുന്ന അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ. ശ്വേത അടുത്ത സുഹൃത്താണ്. ശ്വേതയുടെ കേസിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്. അഭിപ്രായ വ്യത്യാസങ്ങൾ അകത്ത് പറയേണ്ടതാണ്. അത് പറയും. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ. ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നതെന്നും ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ആരു ജയിച്ചാലും അവർക്കൊപ്പമാണ്. അഡ്‌ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടു പോയപ്പോള്‍ ഒരു ആരോപണവും ഉണ്ടായിരുന്നില്ല. ഇതിനുശേഷമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. തെരഞ്ഞെടുപ്പിലൂടെ 'അമ്മ'യില്‍ ജനാധിപത്യം കൂടുതലായി എന്നും നടൻ അഭിപ്രായപ്പെട്ടു. അതേസമയം, അമ്മയിൽ വോട്ടെടുപ്പ് പൂർത്തിയായി. 298 വോട്ടുകൾ രേഖപ്പെടുത്തി. രണ്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. വൈകീട്ട് നാലിന് ഫലപ്രഖ്യാപനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.