കോട്ടയം: 2026 ഹജ്ജ് കർമം നിർവഹിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. കേരളത്തിൽ നിന്നും ഇതുവരെ 24,739 പേർ അപേക്ഷ നൽകിയിട്ടുണ്ട്.
നറുക്കെടുപ്പില്ലാതെ നൽകപ്പെടുന്ന വിഭാഗങ്ങളിലെ 8206 അപേക്ഷകൾ കഴിഞ്ഞാൽ ജനറൽ വിഭാഗത്തിൽ 15,733 അപേക്ഷകരാണുള്ളത്. ഏറ്റവും കൂടുതൽ അപേക്ഷകൾ കൊച്ചി എമ്പാർക്കേഷനിലാണ്, 15617. കണ്ണൂരിൽ 7671, കോഴിക്കോട് 1628 എന്ന നിലയിലാണ് അപേക്ഷകൾ വന്നിട്ടുള്ളത്.
കഴിഞ്ഞ വർഷം 16,450 പേർക്കാണ് ഹജ്ജ് കർമത്തിന് അവസരം ലഭിച്ചത്. സംസ്ഥാന ഹജ്ജ് കമ്മറ്റി, കേരളത്തിലെ 14 ജില്ലകളിലായി എർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തിയാണ് ബഹുഭൂരിപക്ഷവും അപേക്ഷകൾ സമർപ്പിച്ചതെന്ന് ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.