ബംഗളൂരു: ഹൃദയ സംബന്ധമായ തകരാറുകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അവതരിപ്പിച്ചു. നാരായണ ഹെൽത്ത് ക്ലിനിക്കൽ റിസർച്ച് ടീമും മെധ എ.ഐയും ചേർന്നാണ് ഇത് വികസിപ്പിച്ചത്. ബംഗളൂരുവിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഇതിന്റെ ലോഞ്ചിങ് നടന്നു.
ഇന്ത്യയിൽ 10 ദശലക്ഷം ആളുകളെ ബാധിക്കുന്ന ഹൃദയ വൈകല്യം കാരണം വർഷംതോറും ഏകദേശം 18 ലക്ഷത്തോളം പേർ ആശുപത്രികളിൽ അഡ്മിറ്റാവുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, ഹൃദയ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ഇക്കോ കാർഡിയോഗ്രഫി ഗ്രാമപ്രദേശങ്ങളിൽ അത്ര ലഭ്യമല്ല. ഈ പശ്ചാത്തലത്തിലാണ്, പൊതുവായി ലഭ്യമായ ഇ.സി.ജി മെഷീനുകളും ക്ലൗഡ് അനലിറ്റിക്സും ഉപയോഗിച്ച് നാരായണ ഹെൽത്തിന്റെ എ.ഐ മോഡൽ സ്ക്രീനിങ് നടത്തുക. വാർത്തസമ്മേളനത്തിൽ ഡോ. ദേവി ഷെട്ടി, ഡോ. ഇമ്മാനുവേൽ റൂപ്പർട്ട്, ഡോ. പ്രദീപ് നാരായൺ, ഡോ. പി.എം. ഉത്തപ്പ, ഡോ. ദീപക് പത്മനാഭൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.