ബംഗളൂരു: കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മത സാമൂഹിക സാംസ്കാരിക മേഖലയിൽ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ കർണാടക മൈനോറിറ്റി കൾച്ചറൽ സെന്ററിന്റെ പ്രഥമ വർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
അടിസ്ഥാന വിദ്യാഭ്യാസ തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ സാധ്യമാവുന്ന വിധത്തിലെല്ലാം സർക്കാറുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കാനും യോഗത്തിൽ ധാരണയായി. അബ്ദുസ്സമദ് മൗലവി മാണിയൂർ അധ്യക്ഷത വഹിച്ചു. സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു.
സ്കിൽ ഡെവലപ്മെന്റ് പരിശീലകൻ ഷംസാദ് സലീം പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ശംസുദ്ദീൻ അനുഗ്രഹ, അയാസ് നീലസാന്ദ്ര, താഹിർ മിസ്ബാഹി, കെ. ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ ഈസ നീലസാന്ദ്ര സ്വാഗതവും നാദിർഷ ജയനഗർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.