പ്രതീകാത്മക ചിത്രം
ബംഗളൂരു: ചെന്നൈയില്‍ നടക്കുന്ന ദേശീയ വീല്‍ചെയര്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഒവറോൾ കിരീട നേട്ടവുമായി കര്‍ണാടക. ഒമ്പത് ഇനങ്ങളിൽ ആറ് കിരീടം കര്‍ണാടക കൈക്കലാക്കി.
മികച്ച ഏകോപനം, ടീം അംഗങ്ങളുടെ പരസ്പര സൗഹൃദം എന്നിവയില്‍ കര്‍ണാടക മറ്റുള്ളവര്‍ക്ക് മുന്നില്‍ മാതൃകയായതായി ടൂർണമെന്റിന് ശേഷം നടന്ന അനുമോദന ചടങ്ങില്‍ കര്‍ണാടക വീല്‍ചെയര്‍ ടെന്നിസ് അസോസിയേഷന് (കെ.ഡബ്ല്യു.ടി.എ) പ്രസിഡന്റ് ചന്ദ്രകാന്ത് പറഞ്ഞു.
കളിക്കാരുടെ മികവിനെയും ഇത്തരം കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സ്പോൺസർഷിപ്പുമായി മുന്നോട്ടുവന്ന ബൽഡൊറ്റ ഗ്രൂപ്പിനെയും ചന്ദ്രകാന്ത് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.