ബംഗളൂരു: സത്യമേവ ജയതേയുടെ മൂന്നാം പതിപ്പ് അള്‍സൂരിലെ ആര്.ബി.എ.എന്‍.എം ഹൈസ്കൂളില്‍ വ്യാഴാഴ്ച അരങ്ങേറും. പുരോഗമന കലാകാരന്മാരുടെയും പ്രവർത്തകരുടെയും കൂട്ടായ്മായ ‘സത്യമേവ ജയതേ’യുടെ ആഭിമുഖ്യത്തില്‍ ആണ് പരിപാടി. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന കലയുടെയും സംസ്കാരത്തിന്റെയും പ്രതിഫലനമായി വിവിധ നാടൻ കലാപരിപാടികൾ അരങ്ങേറും.
ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ള ആളുകളെ ഒരു കുടക്കീഴില് കൊണ്ടുവരുകയും രാജ്യത്തിന്റെ മൂല്യങ്ങള്‍ കലാകാരന്മാര് സ്വന്തം കലയിലൂടെ അവതരിപ്പിക്കുകയും ചെയ്യും. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിലധിഷ്ഠിതമായ സമൂഹ നിർമിതിക്ക് ഇത്തരം കലകൾ അനിവാര്യമാണെന്ന ചിന്തയിൽനിന്നാണ്‘സത്യമേവ ജയതേ’ പരിപാടിക്ക് തുടക്കമിട്ടതെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിൽനിന്നുള്ള ഊരാളി സംഗീത ട്രൂപ്, എം.ഡി പല്ലവിയും ബ്രൂസ്ലി മണിയും നയിക്കുന്ന കായക, വടക്കൻ കർണാടകയിൽ പ്രചാരത്തിലുള്ളതും തലമുറകളായി കൈമാറി വന്നതുമായ വായ്ത്താരികൾ പുതുതലമുറയിലേക്ക് എത്തിക്കുന്ന കൽബുർഗി കലാമണ്ഡലി എന്നിവ അരങ്ങിലെത്തും.
വ്യാഴാഴ്ച വൈകീട്ട് 5.30ന് ആര്.ബി.എ.എന്‍.എം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സ്കിറ്റ്, ഏഴിന് കായക, 8.30ന് ഊരാളി, 10ന് കലബുര്‍ഗി കലാ മണ്ഡലി എന്നിവ നടക്കും. രാത്രി 12ന് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തും. കൂടുതൽ വിവരങ്ങൾക്ക് 9448274373, 959000889 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.