കൊടുവള്ളി സ്വദേശി ജുബൈലിൽ നിര്യാതനായി

ജുബൈൽ/ കൊടുവള്ളി: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട്​ കൊടുവള്ളി കരുവമ്പൊയിൽ സ്വദേശി അബ്​ദുറഊഫ്‌ ചീരുൻകണ്ടിയിൽ (48) ഹൃദയാഘാതം മൂലം നിര്യാതനായി. 25 വർഷത്തിലേറെയായി ജുബൈലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സജീവ കെ.എം.സി.സി പ്രവർത്തകനാണ്​. മൂന്നര മാസം മുമ്പാണ് റഊഫ് നാട്ടിലെത്തി മടങ്ങിയത്. ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് മടങ്ങാനിരികെയാണ് മരണം.

പിതാവ്: മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: സജ്‌ന (കിനാലൂർ). മക്കൾ: ആയിഷ നജ, ദിയ ഫാത്തിമ, മുഹമ്മദ് ഫൗസാൻ (ദയാപുരം ഇംഗ്ലിഷ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി). മരുമകൻ: മുഹമ്മദ് അഷ്മില്‍. സഹോദരങ്ങൾ: അബ്ദുൽ നാസർ, താലിയത്ത്, ഉമ്മുകുൽസു. മപ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Tags:    
News Summary - Koduvalli native passed away in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.