1. വി.എസിന്റെ ചരിത്രപ്രസിദ്ധമായ പുയംകുട്ടി വന സന്ദർശനം. മലകയറുന്നതിനിടെ വി.എസിന്റെ ശരീരത്തിൽ കടിച്ച അട്ടകളെ എടുത്തുമാറ്റുന്ന ഗൺമാൻ 2. പിണറായി വിജയൻ, വി.എസ് അച്യുതാനന്ദൻ

വി.എസ്: കേരളത്തിന്റെ ഫിഡൽ

പുന്നപ്ര വയലാർ സമരശേഷം നരനായാട്ട് നടന്ന കാലം. വി.എസ് ഒളിവിലാണ്. അതിരാവിലെ തോട്ടിൽ കുളികഴിഞ്ഞു മടങ്ങിയ വി.എസിനെ പൊലീസ് പിടിച്ചു. പാലാ ലോക്കപ്പിൽ കൊടിയ മർദനശേഷം ഒരു പൊലീസുകാരൻ ബയണറ്റ് കാലിൽ കുത്തിയിറക്കി. രക്തം ചീറ്റിയൊഴുകി. അനക്കമില്ലാതായപ്പോൾ ഒരു ചാക്കിൽ കെട്ടി എവിടെയെങ്കിലും ഉപേക്ഷിക്കാൻ അവിടെയുണ്ടായിരുന്ന കോവാലൻ എന്ന കള്ളനെ ഏൽപിച്ചു. ആ കള്ളന്റെ സംരക്ഷണയിൽ വി.എസിന്റെ പുനർജന്മം! സമരമായിരുന്നു, ജീവിതം. മുഖ്യമന്ത്രി പദത്തിലേക്ക് അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിക്കവെ, വി.എസിനെ വിശേഷിപ്പിച്ചത് കേരളത്തിന്റെ ഫിഡൽ കാസ്േട്രാ എന്നായിരുന്നു.

ജനപക്ഷ ഇടപെടലുകൾ

വി.എസ് ഒരു പ്രശ്നം ഏറ്റെടുക്കണമെങ്കിൽ അത് അത്രക്ക് ഗൗരവമുള്ളതാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കണം. അങ്ങനെ ബോധ്യപ്പെടാനായി ബന്ധപ്പെട്ട രേഖകളെല്ലാം ലഭിച്ചിരിക്കണം. അതിനെപ്പറ്റി അറിയാവുന്നവരുമായി സംസാരിച്ച് പൂർണബോധ്യം വന്നശേഷമായിരിക്കും രംഗത്തിറങ്ങുക. ഇറങ്ങിയാൽ രണ്ടിലൊന്ന് തിരിയാതെ പിന്മാറുന്ന പ്രശ്നം അദ്ദേഹത്തിനില്ല. സർക്കാർ ഭൂമി കൈയേറ്റം, വനംകൊള്ള, സ്ത്രീപീഡനം, പെൺവാണിഭം, അഴിമതി തുടങ്ങി അദ്ദേഹം കൈവെച്ച എല്ലാ പ്രശ്നങ്ങളിലും ഇൗ സമീപനം ആർക്കും കാണാനാകും. ഇരയുടെ പക്ഷത്തുനിന്നുള്ള ഇൗ സമീപനം വഴിയാണ് അദ്ദേഹം പൊതുജന ഹൃദയത്തിൽ ചേക്കേറിയത്. സംഭവം നടന്നയിടങ്ങളിൽ എന്തു ക്ലേശം സഹിച്ചും നേരിട്ടുചെന്ന് അന്വേഷിക്കുകയെന്നത് അദ്ദേഹത്തിെൻറ രീതിയാണ്. മൂന്നാർ, മതികെട്ടാൻമല, പൂയംകുട്ടി പ്രദേശങ്ങളിൽ അദ്ദേഹത്തിന്റെ എൺപതുകളിലാണ് ഓടിനടന്ന് അന്വേഷണം നടത്തി വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

മതികെട്ടാൻമലയിൽ മൂവായിരത്തിൽ പരം മരങ്ങൾ മുറിച്ചുകടത്തിയെന്ന് വി.എസ് അറിയുന്നത് പ്രതിപക്ഷ നേതാവായിരിക്കെ, അദ്ദേഹത്തിന്റെ എൺപത്തിരണ്ടാം വയസ്സിലാണ്. വി.എസ് അവിടെ പോകുന്നതറിഞ്ഞ് മാധ്യമപ്രവർത്തകരും ഒപ്പം കൂടി. ഏതാണ്ട് ആറായിരത്തി അഞ്ഞൂറിലധികം അടി ഉയരത്തിലാണ്, മതികെട്ടാൻ ചോലവനം നിൽക്കുന്നത്. ആ കാട്ടിൽ ആരെങ്കിലും കടന്നാൽ തിരിച്ചുവരിെല്ലന്നായിരുന്നു പഴയ വിശ്വാസം. അവിടെ വി.എസ് പോകാൻ തീരുമാനിച്ചപ്പോൾ വീട്ടുകാർക്കും അടുപ്പമുള്ളവർക്കും ആശങ്കകളുണ്ടായിരുന്നു. എന്നാൽ, ഒരു ദിവസം പൊടുന്നനെ അദ്ദേഹം ഇറങ്ങി പുറപ്പെടുകയായിരുന്നു. മലയടിവാരത്തിൽ നിന്ന് കുറേ ദൂരം ഫോർവീൽ ഡ്രൈവ് ജീപ്പിൽ പോകാം. അന്ന് സാധാരണ ജീപ്പുകൾ മാത്രമേ ലഭ്യമായുള്ളൂ. അത്തരെമാന്നിൽ വി.എസ് കയറി. കിട്ടാവുന്ന മറ്റു ജീപ്പുകളിൽ മാധ്യമ പ്രവർത്തകരും ഉദ്യോഗസ്ഥരും അനുഗമിച്ചു. രാവിലെ പത്തുമണിയോടെ, തുടങ്ങിയ ആ യാത്ര കുത്തനെയുള്ള വനത്തിനുള്ളിൽ എറെ ക്ലേശകരമായിരുന്നു. ഏന്തിവലിഞ്ഞുകയറിയ ജീപ്പുകൾ കുറേ ദൂരം പിന്നിട്ടപ്പോൾ നിന്നു. ബാക്കിയുള്ള ദൂരം നടന്നുകയറിയേ പറ്റൂ. വി.എസ് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ ബാക്കിയുള്ളവരും കൂടെ കൂടി. മണിക്കൂറുകൾ നീണ്ട ആ യാത്രക്കുമുന്നിൽ കൈയേറ്റക്കാർ പറഞ്ഞുവിട്ട കുറേ വനവാസികൾ തടസ്സവുമായെത്തി. അവിടെ മരംമുറി നടന്നിട്ടില്ലെന്നും മേലോട്ട് പോകരുതെന്നും അവർ വിലക്കി.


എന്നാൽ, അവരെ അനുനയിപ്പിച്ച വി.എസിെൻറ തീരുമാനം, മുന്നോട്ടു േപാകാൻ തന്നെയായിരുന്നു. ചെമ്മണ്ണും െപാടിയും കടുത്ത ചൂടും സഹിച്ച് ദുർഘടമായ കാട്ടുവഴിയിലൂടെ എൺപത്തിരണ്ടുകാരൻ നടന്നുകയറുേമ്പാൾ മറ്റുള്ളവർക്ക് അനുഗമിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. മരങ്ങൾ തിങ്ങിനിറഞ്ഞ വനമാണ് ചോലവനപ്രദേശം. വേനൽക്കാലമായതിനാൽ മണ്ണ് ഉണങ്ങിക്കിടന്നിട്ടും വെയിൽ അകത്തുകയറാൻ മടിക്കുന്നത്ര മരങ്ങൾ നിറഞ്ഞ ആ കാട്ടിനുള്ളിൽ ഒരു പ്രദേശം മുഴുവൻ മരം മുറിച്ചു കടത്തിയിരിക്കുന്നു. അടുത്ത് കാട്ടുകള്ളന്മാരുടെ ഏറുമാടങ്ങളുണ്ട്. അതിനുള്ളിൽ മദ്യവും കാട്ടുമൃഗങ്ങളുടെ ഉണക്കിയ ഇറച്ചിയും ധാന്യങ്ങളും അവ പാചകം ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. വേട്ടയാടാനുള്ള റൈഫിളുകളുണ്ടായിരുന്നു. മുറിച്ച മരങ്ങളുടെ അവശിഷ്ടങ്ങളും പകുതി മുറിച്ച മരങ്ങളും മുറിക്കാനായി അടയാളപ്പെടുത്തിയവയും അവിടെയുണ്ടായിരുന്നു. ഇതെല്ലാം കണ്ട് ബോധ്യപ്പെട്ട ശേഷമാണ് വി.എസ് അടിവാരത്തേക്ക് ഇറങ്ങാൻ തയാറായത്. അതു കഴിഞ്ഞ് അവിടെ ഒരു പൊതു സമ്മേളനത്തിൽ പ്രസംഗിച്ച് വിവരങ്ങൾ നാട്ടുകാരോട് വിശദീകരിച്ച ശേഷമേ അദ്ദേഹം അടങ്ങിയുള്ളൂ. പൂയംകുട്ടിവനത്തിലും മൂന്നാറിലും കൈയേറ്റമുണ്ടെന്ന് ബോധ്യപ്പെട്ടപ്പോൾ ഇേത പ്രവൃത്തികൾ ആവർത്തിച്ചു. കളമശ്ശേരി എച്ച്.എം.ടിയുടെയും കാക്കനാെട്ടയും ഭൂമി വ്യവസായ വികസനത്തിെൻറ പേരിൽ റിയൽ എസ്റ്റേറ്റ് ലോബിക്ക് മറിച്ചുകൊടുക്കാൻ തുനിഞ്ഞപ്പോഴും ഭൂപരിഷ്കരണ നിയമം േഭദഗതിചെയ്ത് ഭൂമാഫിയക്ക് കൂടുതൽ ഭൂമി കൈവശം വെക്കാൻ ശ്രമമുണ്ടായപ്പോഴും വി.എസ് ഇടപെട്ടത് ജനം കണ്ടു.

സെൽഫ് മെയ്ഡ് ലീഡർ

പാർട്ടി നേതൃത്വത്തിൽ നിന്ന് മാറി, പൊതുജനങ്ങളുടെ പ്രശ്നങ്ങളിലേക്കിറങ്ങിയ വി.എസിനെ ജനകീയനായി, ഇരകളുടെ ആശ്വാസകേന്ദ്രമായി സ്ഫുടം ചെയ്തെടുത്തത് അദ്ദേഹത്തിെൻറ 2001 മുതൽ 2006 വരെ പ്രതിപക്ഷ നേതൃപദവിയിലായിരുന്നപ്പോൾ അദ്ദേഹം നടത്തിയ ഇടപെടലുകളായിരുന്നു. പിന്നീട്, പാർട്ടി നേതൃത്വത്തിെൻറ വിലക്കുകൾ പോലും വകവെക്കാതെ മുഖ്യമന്ത്രിയായശേഷവും അതിനുശേഷം പ്രതിപക്ഷ നേതൃപദവിയിലും അദ്ദേഹം നടത്തിയ പടയോട്ടങ്ങളും വ്യത്യസ്താനുഭവങ്ങളായി മാറി. പാർട്ടിയുടെ വിപരീത നിലപാടുമൂലം വ്യക്തിപരമായി പല നഷ്ടങ്ങളും നിരാശകളും മനോവിഷമങ്ങളും അനുഭവിക്കേണ്ടിവന്നിട്ടും ജനപിന്തുണകൊണ്ട് അവയെ ഒരുപരിധിവരെ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എങ്കിലും കടുത്ത എതിർപ്പുമൂലം ഇടക്ക് നിർത്തിവെക്കേണ്ടിവന്ന, മുടങ്ങിപ്പോയ മുന്നേറ്റങ്ങൾ ഇന്നും സംസ്ഥാനത്തിന് നഷ്ടേബാധമായി അവശേഷിക്കുന്നു.


സെൽഫ് മെയ്ഡ് ലീഡർ എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ അതിൽ ഒന്നാം സ്ഥാനം വിഎസ് അർഹിക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് വേണ്ടത്ര വിദ്യാഭ്യാസത്തിനു പോലും നിവൃത്തിയില്ലാതെ വളർന്ന് ഒരു മഹാപ്രസ്ഥാനമായി മാറിയതിനു പിന്നിൽ നിശ്ചയദാർഢ്യം ഒന്നു മാത്രമായിരുന്നു. പാർട്ടിയെ വിശ്വസിച്ചുനിന്ന യഥാർഥ പ്രവർത്തകരുടെ താൽപര്യം മാത്രമാണ് വി.എസ് മുന്നിൽ കണ്ടത്. ദുഷ്പ്രഭുത്വത്തെ എതിർക്കുകയെന്നത് അദ്ദേഹത്തിെൻറ ജന്മവാസനയായിരുന്നിരിക്കണം.

ടി.പി. ചന്ദ്രശേഖരെൻറ മരണം വി.എസിനെ വല്ലാതെ ഉലച്ചിരുന്നു. കൂടെ നടന്ന പ്രവർത്തകനാണ് ചന്ദ്രശേഖരൻ. നയവ്യതിചലനത്തിെൻറ പേരിൽ ടി.പിയെ പുറത്താക്കിയിരുന്നെങ്കിലും നിർദയം അമ്പത്തൊന്നു വെട്ടുവെട്ടി കൊന്നു എന്നറിഞ്ഞപ്പോൾ വി.എസ് മറ്റൊന്നും നോക്കിയില്ല. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിെൻറ തലേന്ന് ടി.പിയുടെ വീട്ടിലെത്തിയ വിഎസിെൻറ ചുമലിലേക്ക് ടി.പിയുടെ ഭാര്യ കെ.കെ രമ ചാഞ്ഞതും വി.എസ് ആശ്വസിപ്പിക്കാൻ ശ്രമിച്ചതും അത് ഉപതെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിച്ചതുമൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. പാർട്ടിയുടെ അനാവശ്യ വിലക്കുകളെയും വഴിവിട്ട പോക്കിനെയും അേദ്ദഹം തുറന്നെതിർക്കാൻ മടികാട്ടാതിരുന്നപ്പോൾ പോളിറ്റ് ബ്യൂറോയിൽ നിന്ന് എന്നന്നേക്കുമായി പുറത്തുപോകേണ്ടിവന്നു. എന്നിട്ടും അടങ്ങിയില്ല, വി.എസ്. പ്രജ്ഞ മങ്ങിത്തുടങ്ങുംവരെ, അത് തുടർന്നുകൊണ്ടേയിരുന്നു.  

Tags:    
News Summary - VS achuthanandan: Kerala's fidel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.