‘മാതാവിന് കിരീടവും കൊരട്ടിമുത്തിക്ക് പഴക്കുലയും നേർന്ന വോട്ടുപിടിത്ത കോപ്രായങ്ങളുടെ മികച്ച അഭിനേതാവ് ഇതൊന്നും കാണുന്നില്ലേ...’

കോഴിക്കോട്: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ. മല കയറിയാലോ അരമനകൾ കയറിയിറങ്ങിയാലോ ക്രിസ്മസ് കേക്ക് മുറിക്കാൻ വന്നാലോ ഈസ്റ്റർ ആശംസകൾ നേർന്നാലോ ഇന്ത്യയിലെമ്പാടുമുള്ള ക്രൈസ്തവർക്ക് നീതി ഉറപ്പാകില്ലെന്ന് അറിയാമെന്ന് ജിന്‍റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

ക്രിസ്തുവിനെ ഒറ്റാൻ മുട്ടിനിൽക്കുന്ന, അധികാരാർത്തിയിലും പണക്കൊതിയിലും ബി.ജെ.പി പ്രേതമാവാഹിച്ച കൃസംഘികളെ തിരിച്ചറിയാൻ വഴിതെറ്റുന്ന ചില കുഞ്ഞാടുകൾക്ക് കിട്ടുന്ന മറ്റൊരവസരം മാത്രമാണിത്. അരമനകളും പള്ളിമേടകളും കയറാൻ വരുന്ന ബി.ജെ.പി ചെന്നായ്ക്കളോട് വടക്കേ ഇന്ത്യയിലോട്ട് വണ്ടിപിടിക്കാൻ പറയണം. അവിടത്തെ കണ്ണീരൊപ്പിയിട്ട് മതി കേരളത്തിലെ കൈമുത്തലും കേക്ക് മുറിക്കലുമെന്നും ജിന്‍റോ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടും തൃശ്ശൂർ എം.പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസിൽ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് മലയാളിയും കേന്ദ്ര മന്ത്രിയുമായ ജോർജ് കുര്യൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മാതാവിന്റെ തലയിൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പുകിരീടം വച്ചും കൊരട്ടിമുത്തിക്ക് പഴക്കുല നേർന്നും മുട്ടിലിഴഞ്ഞും കുരുത്തോലക്കുരിശ് കെട്ടിയും വോട്ടുപിടുത്ത കോപ്രായങ്ങളുടെ മികച്ച അഭിനേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇതൊന്നും കാണുന്നില്ലേ. കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉറക്കമെഴുന്നേറ്റില്ലേ. ആസ്ഥാന കൃസംഘികളായ പി സി ജോർജ്ജും ഷോൺ ജോർജ്ജും മൗനവൃതത്തിലാണോ. കെവിൻ പീറ്റർ അടക്കമുള്ള കാസയുടെ ചാണകം വാരികളും ഉടനടി ഹാജരാകണം. നിങ്ങളുടെ മോദിജിയോട് ഒരൊറ്റ വിളിയിൽ ആ കന്യാസ്ത്രീകളെ മോചിപ്പിക്കാൻ ഇടപെടണം.

ചത്തീസ്‌ഘട്ടിലെ ബിജെപി സർക്കാർ ഒത്താശയോടെ പോലീസ് സാന്നിധ്യത്തിൽ ക്രൈസ്തവ വിശ്വാസികളും പുരോഹിതരും സന്യസ്തരും പ്രേഷിത പ്രവർത്തകരും അക്രമങ്ങൾക്ക് ഇരയാകുമ്പോൾ മിണ്ടാതെ ഒളിക്കുന്ന നിങ്ങളുടെയൊക്കെ ക്രൈസ്തവപ്രേമം കേരളത്തിൽ മാത്രം ഒതുക്കരുത്. തെരുവും നിയമവും കയ്യേറി ന്യൂനപക്ഷവേട്ട ആഘോഷമാക്കുന്ന സംഘികൾ കൂത്താടുന്ന വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ചെന്നിറങ്ങി വിളംബരം ചെയ്യണം സകല കൃസംഘികളുടേയും ക്രൈസ്തവ കരുതൽ.

നിങ്ങളൊക്കെ മല കയറിയാലോ അരമനകൾ കയറിയിറങ്ങിയാലോ ക്രിസ്തുമസ് കേക്ക് മുറിക്കാൻ വന്നാലോ ഈസ്റ്റർ ആശംസകൾ നേർന്നാലോ ഇന്ത്യയിലെമ്പാടുമുള്ള ക്രൈസ്തവർക്ക് നീതി ഉറപ്പാകില്ല എന്നറിയാം. എന്നാലും ക്രിസ്തുവിനെ ഇനിയും ഒറ്റാൻ മുട്ടിനിൽക്കുന്ന, അധികാരാർത്തിയിലും പണക്കൊതിയിലും ബിജെപി പ്രേതമാവാഹിച്ച കൃസംഘികളെ തിരിച്ചറിയാൻ വഴിതെറ്റുന്ന ചില കുഞ്ഞാടുകൾക്ക് കിട്ടുന്ന മറ്റൊരവസരം മാത്രമാണിത്.

പതിറ്റാണ്ടുകളായി സംഘപരിവാർ തുടരുന്ന ന്യൂനപക്ഷവേട്ടയുടെ മറ്റൊരു ഓർമ്മപ്പെടുത്തൽ. ഇനിയും കാണാനിരിക്കുന്ന ഒരുപാടെണ്ണത്തിന്റെ മുന്നോടിയും. ഇവറ്റകളൊക്കെ പറയുന്ന ഇസ്‌ലാമോഫോബിക് നുണകളിൽ തമ്മിൽത്തല്ലാതെ സംഘപരിവാർ അക്രമങ്ങളെ സംഘടിതമായി ചെറുക്കുന്ന ന്യൂനപക്ഷ ഐക്യത്തിനുള്ള സമയം വൈകിയെന്ന ബോധം ക്രൈസ്തവർക്കും ഉണ്ടാകണം. മോദിയേയും സുരേഷ് ഗോപിയേയും ജോർജ്ജ് കുര്യന്മാരേയും പി സി ജോർജ്ജിനേയും മകനേയും കാസയുടെ ഒറ്റുകാരേയുമൊക്കെ കാണുമ്പോൾ കേരളത്തിന്‌ പുറത്തുള്ള ക്രൈസ്തവ സഹോദരങ്ങളെ സൗകര്യപൂർവ്വം മറക്കുന്നവർക്കുള്ള തെറ്റുതിരുത്തൽ അവസരം കൂടിയാണിത്.

ജബൽപ്പൂരിലും മണിപ്പൂരിലും ഒറീസ്സയിലും ഛത്തീസ്‌ഘട്ടിലും മദ്ധ്യപ്രദേശിലും കേരളത്തിന്‌ പുറത്തുള്ള മുഴുവൻ ക്രൈസ്തവ വേട്ടകളിലും നമുക്ക് മെഴുകുതിരി കത്തിക്കലും പ്രാർത്ഥനാ കൂട്ടായ്മകളും ലേഖന പരമ്പരകളും മാത്രം പോരാ. അതിക്രമങ്ങളുടെ ശ്രമങ്ങൾ കേരളത്തിലും തലപൊക്കി തുടങ്ങുമ്പോൾ കേവല മുരൾച്ചകൾക്കപ്പുറത്തുള്ള മുറവിളി തന്നെ വേണം. അരമനകളും പള്ളിമേടകളും കയറാൻ വരുന്ന ബിജെപി ചെന്നായ്ക്കളോട് വടക്കേയിന്ത്യയിലോട്ട് വണ്ടിപിടിക്കാൻ പറയണം... അവിടങ്ങളിലെ കണ്ണീരൊപ്പിയിട്ട് മതി കേരളത്തിലെ കൈമുത്തലും കേക്ക് മുറിക്കലും.

ഇന്നലെയാണ് മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ഗ്രീ​ൻ​ഗാ​ർ​ഡ​ൻ സി​സ്റ്റേ​ഴ്സ് (എ.​എ​സ്.​എം.​ഐ) സ​ന്യാ​സി സ​ഭ അം​ഗ​ങ്ങ​ളാ​യ അ​ങ്ക​മാ​ലി എ​ള​വൂ​ര്‍ ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ പ്രീ​തി മേ​രി, ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി ഉ​ദ​യ​ഗി​രി ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ വ​ന്ദ​ന ഫ്രാ​ന്‍സി​സ് എ​ന്നി​വ​രെയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 143 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്. ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യ​ട​ക്കം നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​യി ആ​ഗ്ര​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ദു​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഛത്തീ​സ്ഗ​ഡ് പൊ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സീ​സി സി​സ്റ്റേ​ഴ്സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രും.

മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​ക​ളെ​ന്ന് സി.​ബി.​സി.​ഐ വ​നി​ത കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ആ​ശ പോ​ൾ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ക​യാ​ണെ​ന്നാ​ണ് ബ​ജ്‌​രം​ഗ്‌​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ച​ത്.

മാ​താ​പി​താ​ക്ക​ളുടെ സ​മ്മ​ത​പ​ത്രം ത​ള്ളി​ക്ക​ള​ഞ്ഞാണ് അ​റ​സ്റ്റെ​ന്ന് ബോ​ധ്യ​മാ​യി. ക​ന്യാ​സ്ത്രീ​ക​ളു​ടെ കൂ​ടെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​ല്ലാം 18 വ​യ​സ്സ് പി​ന്നി​ട്ട​വ​രാ​ണെ​ന്ന രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തും പ​രി​ഗ​ണി​ക്കാതെയാണ് അറസ്റ്റും റിമാൻഡും.

Tags:    
News Summary - Jinto John strongly criticizes the arrest of nuns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.