കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറിനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേരളത്തിലെ വിദ്യാഭ്യാസരംഗം തകർക്കാൻ മത്സരിക്കുന്ന ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഡൽഹിയിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായ സി.പി.എം കേരളത്തിൽ എപ്പോഴും ബി.ജെ.പിയുടെ കൂടെയാണ്. ബി.ജെ.പി-സി.പി.എം രഹസ്യ ബന്ധത്തിന് മധ്യസ്ഥത വഹിച്ചത് ഗൗതം അദാനിയും നിതിൻ ഗഡ്കരിയുമാണെന്നും ചെറിയാൻ ഫിലിപ്പ് എഫ്.ബി പോസ്റ്റിൽ പറയുന്നു.
ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുന്നു: ചെറിയാൻ ഫിലിപ്പ്
കേരളത്തിലെ വിദ്യാഭ്യാസരംഗം തകർക്കാൻ മത്സരിക്കുന്ന ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുകയാണ്. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്.
മന്ത്രിമാരും പാർട്ടി അണികളും തെരുവിൽ ഗവർണർക്കെതിരെ പോർവിളി നടത്തുമ്പോൾ മുഖ്യമന്ത്രി സമാധാനദൂതുമായി രാജ്ഭവനിലെത്തിയത് പുതിയ അടവുനയത്തിന്‍റെ ഭാഗമായണ്. ബി.ജെ.പിയുടെ കേരളത്തിലെ യഥാർത്ഥ ആസ്ഥാനമായ രാജ്ഭവനിൽ മുഖ്യമന്ത്രി ഗവർണറുമായി ഒരു മണിക്കൂർ നേരം രഹസ്യ ചർച്ച നടത്തിയത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇപ്പോഴത്തെ ഗവർണർ ആർ.എസ്.എസ് വക്താവാണ്.
ദില്ലിയിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സി.പി.എം കേരളത്തിൽ എപ്പോഴും ബി.ജെ.പിയുടെ കൂടെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി - സി.പി.എം രഹസ്യ ബന്ധത്തിന് മദ്ധ്യസ്ഥത വഹിച്ചത് ഗൗതം അദാനിയും നിതിൻ ഗഡ്കരിയുമാണ്.
കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തെ സി.പി.എം ലെ കേരള ലോബി ആദ്യം മുതലേ പിന്തുണയ്ക്കുന്നുണ്ട്. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ലോക്‌സഭയിലേക്കയച്ച കേരളത്തിലെ കോൺഗ്രസിനെ തകർക്കുകയെന്ന ബി.ജെ.പി.യുടെ അഖിലേന്ത്യാ നയം കേരളത്തിൽ നടപ്പിലാക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.