ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിലെ മത്സരങ്ങൾ നടക്കുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ ഉറപ്പുനൽകി. ''ടൂർണമെന്റ് നടക്കുമെന്ന് തന്നെ എ.ഐ.എഫ്.എഫ് പ്രസിഡന്റെന്ന നിലയിൽ ഞാൻ ഉറപ്പിച്ചു പറയുന്നു. അന്താരാഷ്ട്ര കലണ്ടർ കൂടി നോക്കിയേ സമയം തീരുമാനിക്കാനാവൂ''-അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ ദേശീയ ടീമിന്റെ പുതിയ പരിശീലകൻ പത്ത് ദിവസത്തിനകം നിയമിക്കുമെന്നും ചൗബേ കൂട്ടിച്ചേർത്തു. മാസ്റ്റേഴ്സ് റൈറ്റ് കരാര്‍ സംബന്ധിച്ച് ടൂര്‍ണമെന്റ് സംഘാടകരും ഫുട്ബോള്‍ ഫെഡറേഷനും തമ്മില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയാണ് ഐ.എസ്.എൽ മത്സരങ്ങൾ നീട്ടിവെക്കാന്‍ ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.