അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ലുലു എക്സ്ചേഞ്ചും ലുലു മണിയും

മനാമ: ലുലു എക്‌സ്‌ചേഞ്ചും ലുലു മണിയും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എ.എഫ്‌.എ) റീജണൽ ഫിൻടെക് പാട്ണർമാരായി കരാറിൽ ഒപ്പുവെച്ചു. ദുബൈയിൽ നടന്ന ചടങ്ങിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ഫൗണ്ടറും, എം.ഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജ്മെന്റിലെ മുതിർന്ന ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന കരാറിലാണ് ഒപ്പു വെച്ചത്. 2026 ൽ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ വരെ കരാർ നിലനിൽക്കും.

ഫുട്ബോൾ ആരാധകർക്ക് അർജന്റീന ഫുട്ബോളിന് അതീതമായ ആവേശമാണ്. ഇതേ ആവേശമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിലുള്ള ഉപഭോക്താക്കൾക്കുമുള്ളതെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിഗ്സ് ഫൗണ്ടറും എം.ഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.

ഞങ്ങളുടെ ഉപഭോക്താക്കൾക്കും, അവരുടെ പ്രിയപ്പെട്ടവർക്കും വേണ്ടി നൽകുന്ന സേവനങ്ങൾക്ക് തങ്ങളെ ആശ്രയിക്കുമ്പോൾ ഉണ്ടാകുന്ന അതേ മനോഭാവമാണ് അർജന്റീന ടീമിനോടൊപ്പമുള്ള കരാറിലും തങ്ങൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലെ പ്രമുഖ ക്രോസ്-ബോർഡർ പേയ്‌മെന്റ് ദാതാക്കളാണ് ലുലു എക്സ്ചേഞ്ച്.

Tags:    
News Summary - Lulu Exchange and Lulu Money join hands with the Argentine Football Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.