സാംസ സാംസ്കാരികസമിതി അനുശോചന പരിപാടി
മനാമ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സാംസ സാംസ്കാരിക സമിതി അനുശോചിച്ചു. പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി സ്വാഗതം പറഞ്ഞു. ഉപദേശകസമിതി അംഗം വത്സരാജൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കേരളത്തിന്റെ ചരിത്ര നിർമിതിയിൽ നിസ്തുലമായ സേവനം നൽകിയ ജനകീയനായ നേതാവാണദ്ദേഹം.
അദ്ദേഹത്തിന്റെ മരണം അംഗീകരിക്കാൻ കേരളീയ സമൂഹം തയാറായിരുന്നില്ല എന്നത് തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ ദേശീയപാതയുടെ ഇരു വശങ്ങളിലും കൂടിയ ആബാലവൃദ്ധം ജനങ്ങൾ നേർസാക്ഷ്യമായെന്നും യോഗം അഭിപ്രായപ്പെട്ടു. ട്രഷറർ റിയാസ് കല്ലമ്പലം, ഉപദേശക സമിതി അംഗം മുരളികൃഷ്ണൻ, ജേക്കബ് കൊച്ചുമ്മൻ, മനീഷ് പൊന്നോത്ത്, വിനിത് മാഹി, സുധി ചിറക്കൽ, സുനിൽ നീലച്ചേരി, ഹർഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.